പഞ്ചാബിനെ അപകീർത്തിപ്പെടുത്താൻ നിങ്ങൾ അമൃത്സറിനെ തെരഞ്ഞെടുത്തു; ‘കുടിയേറ്റക്കാരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിലിറക്കുന്നു?’: ഭഗവന്ത് മൻ

യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടവരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിൽ ഇറക്കുന്നു എന്ന ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിനെ അപകീർത്തിപ്പെടുത്താനാണ് വിമാനം വീണ്ടും അമൃത്സറിൽ ഇറക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്തുകൊണ്ട് രാജ്യ തലസ്ഥാനത്ത് ഇറക്കാതെ അമൃത്സറിൽ വിമാനം ഇറക്കുന്നു എന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ചോദ്യം.  “അനധികൃതമായി യുഎസിലേക്ക് കുടിയേറിയെന്ന ആരോപണം നേരിടുന്ന ഇന്ത്യൻ പൗരന്മാരുമായി രണ്ടാമത്തെ വിമാനം നാളെ അമൃത്സറിൽ ഇറങ്ങും. വിമാനം ഇറക്കാൻ അമൃത്സറിനെ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം പറയണം….

Read More

‘ജയിലിൽ അരവിന്ദ് കെജ്രിവാളിനെ കാണുന്നത് തീവ്രവാദിയെ പോലെ’ ; തിഹാർ ജയിലിൽ കെജ്രിവാളിനെ സന്ദർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ

തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ സന്ദര്‍ശിച്ചു. ഇന്റർകോം വഴി ഇരു നേതാക്കളും സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ മൻ ആഞ്ഞടിച്ചു. രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദികളിൽ ഒരാളെപ്പോലെയാണ് ജയിലില്‍ കെജ്‍രിവാളിനോട് പെരുമാറുന്നതെന്നും മന്‍ പറഞ്ഞു. ”കൊടും ക്രിമിനലുകൾക്ക് പോലും ലഭിക്കുന്ന സൗകര്യങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നത് വളരെ സങ്കടകരമായിരുന്നു. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്?…

Read More

കത്തുകൾക്കു മുഖ്യമന്ത്രി മറുപടി നൽകുന്നില്ല; പഞ്ചാബിൽ രാഷ്ട്രപതി ഭരണ മുന്നറിപ്പുമായി ഗവർണർ

പഞ്ചാബിൽ രാഷ്ട്രപതി ഭരണത്തിനു ശുപാർശ നൽകാൻ മടിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനു മുന്നറിയിപ്പു നൽകി ഗവർണർ ബൻവാരിലാൽ പുരോഹിത്. ഔദ്യോഗിക ആശയവിനിമയങ്ങളോടു മുഖ്യമന്ത്രി തുടർച്ചയായി പ്രതികരിക്കാതിരിക്കുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്.  അയയ്ക്കുന്ന കത്തുകൾക്കു മറുപടി നൽകാൻ മുഖ്യമന്ത്രി തയാറാകാത്ത പക്ഷം രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്യാൻ കഴിയുമെന്നും ക്രിമിനൽ നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ 356-ാം ആർട്ടിക്കിൾ അനുസരിച്ചാണ് സംസ്ഥാനത്തു രാഷ്ട്രപതി ഭരണം നടപ്പാക്കുക. പഞ്ചാബിലെ വ്യാപകമായ ലഹരിമരുന്നു കള്ളക്കടത്തിനെക്കുറിച്ചു…

Read More