
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി മദീന വിമാനത്താവളം
മദീന വിമാനത്താവളത്തെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി തിരഞ്ഞെടുത്തു. സ്‌കൈ ട്രാക്ക് വേൾഡ് എയർപോർട്ട് അവാർഡ് ദാന ചടങ്ങിലാണ് ബഹുമതി. ലോകത്തെ ഏറ്റവും മികച്ച 100 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അമ്പതാം സ്ഥാനവും മദീന എയർപോർട്ട് നേടി. ഇത് നാലാം തവണയാണ് മദീന എയർപോർട്ടിന് ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളം എന്ന ബഹുമതി നേടുന്നത്. സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന വേൾഡ് എയർപോർട്ട് അവാർഡ് ദാന ചടങ്ങിലാണ് നേട്ടം. മറ്റ് നിരവധി അന്താരാഷ്ട്ര പ്രാദേശിക അവാർഡുകളും അംഗീകാരങ്ങളും…