ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ഒപ്പം താമസിച്ച യുവാവ് പോലീസിന്‍റെ കസ്റ്റഡിയിൽ

ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍റെ മരണത്തിലാണ് ബെംഗളൂരുവിൽ ഒപ്പം താമസിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ലിബിന്‍റെ മരണത്തിൽ ബന്ധുക്കള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് തലയ്ക്ക് പരിക്കേറ്റ് ലിബിൻ ആശുപത്രിയിലായത്. തുടർന്ന് തിങ്കളാഴ്ച മരണം സംഭവിച്ചു. കുളിമുറിയിൽ വീണ് പരിക്കേറ്റെന്നായിരുന്നു വീട്ടുകാർക്ക് ലഭിച്ച വിവരം. കൂടെയുണ്ടായിരുന്നവർ തന്നെയാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്….

Read More