
ബംഗ്ലുരുവിനെതിരെയും സഞ്ജു കളിക്കില്ല, രാജസ്ഥാന് കഷ്ടകാലം
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയുളള രാജസ്ഥാന്റെ അടുത്ത മത്സരത്തിലും ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കില്ലെന്ന് റിപ്പോർട്ട്. ഡൽഹിക്കെതിരെയുളള മത്സരത്തിൽ വാരിയെല്ലിനു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സഞ്ജു ബാറ്റിങിനിടെ കളം വിട്ടത്. നിലവിൽ താരം ചികിത്സയിലാണ്. പൂർണ ആരോഗ്യവാനായി താരം തിരിച്ചെത്താൻ സമയം ഇനിയുമെടുക്കും.പരിക്ക് ഗുരുതരമല്ല. എന്നാൽ വിശ്രമം അനിവാര്യമാണ്. അതിനാൽ തന്നെ താരത്തോട് ജയ്പുരിലെ ടീം ക്യാംപിൽ തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നു ടീം അധികൃതർ വ്യക്തമാക്കി. ആർസിബിക്കെതിരായ പോരാട്ടത്തിനുള്ള ടീം ബംഗളൂരുവിലേക്ക് പറന്നത് സഞ്ജുവില്ലാതെയാണ്. സീസണിലെ ആദ്യ മൂന്ന് പോരിലും…