പഞ്ചസാര വേണ്ട, തേൻ ആവാം; ​ഗുണങ്ങൾ നിരവധി

പഞ്ചസാരയെക്കാള്‍ തേന്‍ ആരോഗ്യകരമാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍,പഞ്ചസാരയില്‍ ഇല്ലാത്ത മറ്റ് ഗുണകരമായ സംയുക്തങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല തേനില്‍ ബി കോംപ്ലക്‌സ് പോലെയുള്ള വിറ്റാമിനുകളും പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയില്‍ ഗുണകരമായ സംയുക്തങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ പഞ്ചസാരയ്ക്ക് പകരം തേന്‍ തെരഞ്ഞെടുക്കേണ്ടതിന്റെ കാരണങ്ങള്‍ പലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നംതേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങി ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്ന് സംരക്ഷിക്കാനും ഹൃദ്‌രോഗം,…

Read More

അത്താഴം വൈകിട്ട് 5 ന് കഴിച്ചാലോ?; ആരോഗ്യ ഗുണങ്ങൾ അറിയാം

അത്താഴം വളരെ വൈകി കഴിക്കുന്നവരാണ് ഏറെയും. പ്രത്യേകിച്ച്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ രാത്രി 9 നും 10 നും ഇടയിലാണ് പലരും അത്താഴം കഴിക്കാറുള്ളത്. എന്നാൽ, അത്താഴം വളരെ നേരത്തെ കഴിക്കുന്നവരുമുണ്ട്. ബോളിവുഡ് നടി അനുഷ്ക ശർമ്മ അടുത്തിടെ അത്താഴം നേരത്തെ കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. മകൾ വാമികയുടെ സൗകര്യത്തിനുവേണ്ടിയാണ് അത്താഴം നേരത്തെ കഴിച്ചു തുടങ്ങിയതെന്നും പിന്നീട് അതൊരു ജീവിതശൈലിയായി മാറിയെന്നും ആരോഗ്യ നേട്ടങ്ങൾ കൊണ്ടുവന്നുവെന്നും അനുഷ്ക പറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്ക് അത്താഴം കഴിക്കുന്നത് കുടലിന്റെ…

Read More

വാളൻപുളി കറിവയ്ക്കാൻ മാത്രമല്ല,; വേറെയും ഉപയോഗങ്ങളുണ്ട്…, അറിയാമോ

വാളൻപുളി പാചകത്തിലെ അവിഭാജ്യഘടകങ്ങളിലൊന്നാണ്. എന്നാൽ വാളൻപുളി പാചകത്തിനു മാത്രമല്ല വേറെയും നിരവധി ഉപയോഗങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നു നോക്കാം. പാത്രങ്ങൾ വൃത്തിയാക്കാം വിനാഗിരിയും നാരങ്ങയും പോലെ, ഇത് നിങ്ങളുടെ പാത്രങ്ങൾ വൃത്തിയാക്കാനും ഉപയോഗിക്കാം. പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ട പിടിച്ച കറയും എണ്ണമയവും കളയാനും പുളി ഉപയോഗിക്കാം. പാത്രങ്ങളിൽനിന്നു വൈറസുകളെയും മറ്റ് അണുക്കളെയും ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പുളിയിലുണ്ട്. ക്ലീനിംഗ് ഏജന്റായി ഉപയോഗിക്കുന്നതിന് മുമ്പ് അതിൽ കുറച്ച് ഉപ്പു കൂടി ചേർക്കുന്നത് ഇരട്ടിഗുണം ചെയ്യും. കീടങ്ങളെ അകറ്റാം…

Read More

ചക്ക നൽകും സൗന്ദര്യം…; ഇവ അറിയണം

ചക്കയുടെ സീസൺ കഴിഞ്ഞിട്ടില്ല. ചക്ക കഴിക്കാൻ മാത്രമല്ല, സൗന്ദര്യവർധനയ്ക്കും ഉപയോഗിക്കാം. ചക്ക നല്ല ചർമസൗന്ദര്യവർധക വസ്തുവാണ്. പലരും വീട്ടിൽ പരീക്ഷിക്കുന്നതാണ് ചക്ക കൊണ്ടുള്ള ചർമസംരക്ഷണ പൊടിക്കൈകൾ. ചക്ക ഉപയോഗിച്ച് ചർമ സംരക്ഷണ ഫെയ്‌സ്പാക്ക് എങ്ങനെ ചെയ്യാമെന്നു നോക്കാം. ആവശ്യമുള്ള വസ്തുക്കൾ ഉണങ്ങിയ ചക്കക്കുരു – 10 എണ്ണം പാൽ – കാൽ കപ്പ് തേൻ – ഒരു ടീസ്പൂൺ. ഇവ മൂന്നും ചേർത്ത് അരച്ചെടുത്താൽ ഫെയ്‌സ്പാക്ക് തയാർ. ഇനി സ്പാറ്റുല അല്ലെങ്കിൽ വിരലുപയോഗിച്ച് മുഖത്തും കഴുത്തിലും പുരട്ടുക….

Read More

സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്കിന് മാതളം ഫലപ്രദം

മാതളം വെറും ഒരു പഴം മാത്രമല്ല. അനേകം ഔഷധ ഗുണങ്ങൾ മാതളത്തിനുണ്ട്. മാതളനാരങ്ങ മൂന്നു തരത്തിലുണ്ട്. മധുരമുള്ളത്, മധുരവും പുളിയുമൂള്ളത്, പുളിയുള്ളത്. ഇവയ്ക്ക് മൂന്നിനും അവയുടേതായ ഗുണവിശേഷണങ്ങളും ഉണ്ട്. മധുരമാതളപ്പഴം ശരീരത്തിൽ രക്തം വർധിപ്പിക്കും. മധുരവും പുളിയുമുള്ള മാതളപ്പഴം അതിസാരം, ചൊറി എന്നീ അസുഖങ്ങളെ ശമിപ്പിക്കും. പുളിയുള്ള മാതളം നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയ്ക്ക് ആശ്വാസമാകും. സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക്, രക്തസ്രാവം, ഗർഭാശയ രോഗങ്ങൾ എന്നിവയ്ക്ക് മാതള വേരിൻറെ തൊലി വളരെയധികം ഫലപ്രദമാണ്. മാതളത്തിൻറെ നീര് മൂക്കിൽ നിന്നുള്ള രക്തസ്രാവം…

Read More

പച്ച പപ്പായ കഴിക്കണം; ഗുണങ്ങൾ നിരവധി

വിറ്റാമിനുകളും എൻസൈമുകളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് പപ്പായ. പപ്പായപ്പഴം കഴിക്കാനാണു കൂടുതൽ പേരും ഇഷ്ടപ്പെടുന്നതെങ്കിലും പച്ച പപ്പായ കഴിക്കുന്നതിൽ ഗുണങ്ങളേറെയാണ്. പല രോഗങ്ങൾക്കും പപ്പായ ഗുണകരമാണ്. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ് പപ്പായ. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും ധാരാളമായി പപ്പായയിൽ അടങ്ങിയിരിക്കുന്നു. പച്ച പപ്പായ നേരിട്ടും തോരനായും കറിവച്ചും കഴിക്കാം. പപ്പായ അച്ചാർ ഉണ്ടാക്കിയും കഴിക്കാം. വിവിധ പച്ചക്കറികളുടെയും ധാന്യങ്ങളുടെയും കൂടെ കോംപിനേഷൻ ആയും പച്ച പപ്പായ ഉപയോഗിക്കാം….

Read More

അറിയാമോ ആരോഗ്യ രാമച്ചത്തിൻറെ ഗുണങ്ങൾ

ആയുർവേദ ഔഷധമായ രാമച്ചം നിരവധി ആരോഗ്യഗുണങ്ങളുള്ള ചെടിയാണ്. രാമച്ചത്തിൻറെ സുഗന്ധം ആരെയും ആകർഷിക്കുന്നതാണ്. രാമച്ചത്തിൻറെ മണമുള്ള സോപ്പ് ഉൾപ്പെടെയുള്ള ഉത്പനങ്ങൾ വിപണിയിൽ സുലഭമാണ്. ഉഷ്ണ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും പ്രതിവിധിക്കുള്ള ഔഷധ ചേരുവ, സുഗന്ധതൈലം എടുക്കുന്നതിനും ദാഹശമനി, കിടക്ക നിർമാണം എന്നിവയ്ക്കും രാമച്ചം ഉപയോഗിക്കുന്നു. ശരീരത്തിന് തണുപ്പേകാൻ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിൻറെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ചെന്നിവേദനക്ക് രാമച്ചത്തിൻറെ വേര് നന്നായി പൊടിച്ച് അരസ്പൂൺ വെള്ളത്തിൽ ചാലിച്ച് വേദനയുള്ളപ്പോൾ പുരട്ടുന്നതു രോഗത്തിനു ശമനമുണ്ടാക്കും. വാതരോഗങ്ങൾ, നടുവേദന…

Read More

ചുരക്ക നിസാരക്കാരനല്ല; അറിയാം ഔഷധഗുണങ്ങൾ

ഔഷധ ഗുണമുള്ള ചുരക്ക മലയാളികൾ പൊതുവേ പാചകം ചെയ്തു കഴിക്കാറില്ല. സാവാളയും കടല പരിപ്പും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടിയും ചുരക്കയും ഒരുമിച്ചു വറ്റിച്ചെടുക്കുന്ന ചുരക്ക കറി വടക്കേ ഇന്ത്യയിൽ പ്രിയമേറിയ ഡിഷ് ആണ്. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ Bottle gourd എന്ന് പറയുന്നു. വിവിധതരം ചുരക്കകളുണ്ട് പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്നത്. പ്രത്യേകതകൾ ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശം…

Read More

ക്യാന്‍സര്‍ പ്രതിരോധ ശക്തി ലഭിക്കാൻ ‘ വെളുത്തുള്ളി’

വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6, വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. രക്തസമ്മര്‍ദ്ദത്തിന് ഇടവരുത്തുന്ന ആന്‍ജിയോസ്റ്റിന്‍-2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ തടസപ്പെടുത്തുന്നു. ഇതുവഴി രക്തസമ്മര്‍ദ്ദത്തില്‍ കുറവുണ്ടാകും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍…

Read More

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ 50 കോടി; 2 വർഷത്തെ സാവകാശം തരണമെന്ന് കെഎസ്ആർടിസി

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അൻപത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി. 978 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനുണ്ട്. 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരാണിത്. 23 പേർക്ക് ഇതുവരെ ആനുകൂല്യം നൽകി. ഇനി ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം വേണം. സർക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. എന്നാൽ വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസിയുടെ വിശദീകരണം. എല്ലാ മാസവും…

Read More