സംസ്ഥാനത്ത് റാഗിങ് കേസുകൾ വർധിക്കുന്നു; റാ​ഗിം​ഗ് കേസുകൾ പരി​ഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

സംസ്ഥാനത്തെ റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയിൽ  പ്രത്യേക ബെഞ്ച്  രൂപീകരിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെ‌ഞ്ചിന്‍റേതാണ് നിർദേശം. സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇത്തരം കേസുകളിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു.  

Read More

ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താനോ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനോ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈകോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണമെന്നും ഹൈകോടതി പറ‍ഞ്ഞു. ഹിന്ദു നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരില്‍ നിഷേധിച്ച പി.എസ്.സി നടപടി ചോദ്യം…

Read More

അബ്ദുറഹീമിൻ്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല ; കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുൽ റഹീമി​ന്റെ മോചന ഹർജിയിൽ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമി​ന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്​റ്റീസി​ന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു​. ഇന്നത്തെ സിറ്റിങ്ങിൽ​ മോചന ഉത്തരവുണ്ടാകും എന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന്…

Read More

മസാല ബോണ്ട് കേസ്: തോമസ്‌ ഐസക്കിനും കിഫ്ബിക്കും ആശ്വാസം; സമന്‍സ് അയക്കാനുള്ള ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

മസാല ബോണ്ട് കേസില്‍ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസില്‍ തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസമായി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ഒരേ ഹര്‍ജിയില്‍ ഒരു സിംഗിള്‍ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവ് പരിഷ്കരിച്ച്‌ വീണ്ടും ഉത്തരവിടാൻ മറ്റൊരു സിംഗിള്‍ ബഞ്ചിനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് അന്തിമ വാദം കേട്ട് തീരുമാനം എടുക്കട്ടെയെന്നും…

Read More