
അറസ്റ്റ് നടന്നത് ഏപ്രിൽ 12 ന്, മെഹുൽ ചോക്‌സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെൽജിയം; കൈമാറ്റ അപേക്ഷ നൽകി ഇന്ത്യ
ബ്രസൽസ്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത് സ്ഥിരീകരിച്ച് ബെൽജിയം. ഏപ്രിൽ 12നാണ് അറസ്റ്റ് നടന്നതെന്നും ചോക്‌സിക്കുള്ള നിയമസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ബെൽജിയം വ്യക്തമാക്കി. ചോക്‌സിയെ കൈമാറണമെന്നുള്ള അപേക്ഷ ബെൽജിയം കോടതിയിൽ ഇന്ത്യ നൽകിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ രക്താർബുദത്തിന് ചികിത്സയിലാണെന്ന് കാട്ടി ചോക്‌സി ജാമ്യത്തിന് അപേക്ഷ നൽകി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പതിമൂവായിരത്തി അഞ്ഞൂറ് കോടി രൂപ വായ്പ എടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മെഹുൽ ചോക്‌സിക്കും മരുമകൻ നീരവ്…