
കാസര്‍കോട് ബേക്കലില്‍ വന്‍ മയക്കുമരുന്ന് വേട്ട
കാസര്‍കോട് ബേക്കലില്‍ വന്‍ മയക്കുമരുന്ന് വേട്ട. സ്കൂട്ടറില്‍ കടത്തുകയായിരുന്ന 20 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബേക്കല്‍ കുതിരക്കോട് സ്വദേശി കെഎ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വളരെ സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. തൃക്കണ്ണാട് ചിറമ്മൽ വെച്ച് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസിനെ കണ്ട് യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചത്. സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിച്ച ആളെ സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും എംഡിഎംഎ…