
‘ഭീഷണിയുടെ സ്വരം ഞങ്ങളോട് വേണ്ട’, താരിഫ് യുദ്ധത്തിൽ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ചൈന
ബീജിംഗ്: ആഗോള വ്യാപാര യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ കുറിച്ച് യുഎസുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ചൈന ഒടുവിൽ വ്യക്തനമാക്കിയിരിക്കുകയാണ്. എന്നാൽ, ഭീഷണികളും ബ്ലാക്ക്മെയിലും ചൈനയെ നേരിടാനുള്ള ശരിയായ മാർഗമല്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഹി യോങ്ക്യാൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താരിഫിന്റെ കാര്യത്തിൽ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. അമേരിക്ക ഈ വിഷയത്തിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചൈനയുടെ വാതിലുകൾ അവർക്കുവേണ്ടി തുറന്നിരിക്കും. എന്നാൽ പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും…