ചാംപ്യൻസ് ലീഗ് രണ്ടാം സെമിയുടെ ആദ്യപാദം ഇന്ന്; ബാർസിലോന ഇന്റർ മിലാനെ നേരിടും

 ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ ഇന്ന് രാത്രി 12.30നു സ്പാനിഷ് ക്ലബ് ബാർസിലോന ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ നേരിടും. 2010ൽ ഇരുടീമുകളും സെമി കളിച്ചപ്പോൾ ഇന്റർ മിലാനായിരുന്നു വിജയം. ആ വർഷം ഫൈനലിൽ ബയൺ മ്യൂണിക്കിനെ തോൽപിച്ച് ഇന്റർ മിലാൻ ചാംപ്യന്മാരാവുകയും ചെയ്തു.  കോച്ച് ഇൻസാഗി സിമിയോണിയുടെ കീഴിൽ സന്തുലിതമായ പ്രകടനമാണ് ഇന്റർ മിലാൻ നടത്തുന്നതെങ്കിലും സമീപകാലത്തു നേരിടേണ്ടി വന്ന തോൽവികൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം, കോപ്പ ഡെൽ റേ കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിലാണു ബാർസിലോന  മിലാനെ…

Read More