ഉത്തർപ്രദേശ് നിയമസഭയിൽ ഗുഡ്കയും പാൻ മസാലയും നിരോധിച്ചു; ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ

ഉത്തർപ്രദേശ് നിയമസഭയിലും പരിസരത്തും ഗുഡ്ക, പാൻമസാല തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ചു. നിയമസഭക്കുള്ളിൽ അംഗങ്ങൾ പാൻമസാല ചവച്ച് തുപ്പിയതിനെതിരെ കഴിഞ്ഞ ദിവസം സ്പീക്കർ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. വിലക്ക് ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ ചുമത്തുമെന്നും സ്പീക്കർ സതീഷ് മഹാന പറഞ്ഞു. ഇന്നലെ എംഎൽഎമാർ നിയമസഭയുടെ കാർപറ്റിൽ പാൻമസാല ചവച്ചുതുപ്പുന്നതിനെതിരെ സ്പീർക്കർ വിമർശനമുന്നയിച്ചിരുന്നു.ഒരു എംഎൽഎ തുപ്പുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സ്പീക്കർക്ക് ലഭിച്ചിരുന്നു. അപമാനം ഒഴിവാക്കാൻ എംഎൽഎയുടെ പേര് സ്പീക്കർ വെളിപ്പെടുത്തിയിരുന്നില്ല. ഇന്ന് സഭ ആരംഭിക്കുന്നതിന് മുമ്പ് അംഗങ്ങളെ…

Read More

പ്രാണികൾ അടങ്ങിയ ഭക്ഷണത്തിന് കുവൈത്തിൽ വിലക്ക്; ഭക്ഷ്യ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ

പ്രാണികൾ അടങ്ങിയ ഭക്ഷണത്തിന് കുവൈത്തിൽ വിലക്കേർപ്പെടുത്തി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ പ്രാണികളുടെ ഉപയോഗത്തിൽ പ്രചരിച്ച കാര്യങ്ങളെക്കുറിച്ച് 2023ൽ പുറപ്പെടുവിച്ച സാങ്കേതിക സമിതിയുടെ അഭിപ്രായം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ഥിരീകരിച്ചു. അംഗീകൃത ഗൾഫ് നിയന്ത്രണമായ `ഹലാൽ’ ഭക്ഷണത്തിനുള്ള പൊതു ആവശ്യകതകൾ അനുസരിച്ച് ഭക്ഷണത്തിൽ എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഉപയോഗിക്കുന്നത് നിരോധിക്കുന്നുവെന്ന് കമ്മിറ്റി പ്രസ്താവിച്ചു. കമ്മിറ്റിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് അനുവാദമില്ല….

Read More

ഗ്രോസറി സ്റ്റോറുകളില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി

സൗദിയില്‍ ഗ്രോസറി സ്റ്റോറുകളില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും വിലക്കിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ മറ്റു പാനിയങ്ങളില്‍ നിന്നും ഭക്ഷ്യ ഉത്പന്നങ്ങളില്‍ നിന്നും വേറിട്ട് പ്രദര്‍ശിപ്പിക്കണമെന്നും വാണിജ്യ, മുനിസിപ്പല്‍ മന്ത്രലായങ്ങള്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. മുനിസിപ്പല്‍ ഭവനകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് രാജ്യത്തെ ഗ്രോസറി ഷോപ്പുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. ഗ്രോസറികളില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. മുനിസിപ്പല്‍ മന്ത്രാലയത്തിന്‍റെ “ഇസ്തിത്‌ല” പ്ലാറ്റ്‌ഫോമിൽ…

Read More

‘അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ അടക്കം പട്ടികയിൽ’; ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ ONDEM-4 (Ondansetron Tablets IP), Alkem Health…

Read More

‘അമോക്സിസിലിൻ മുതൽ ഫോളിക് ആസിഡ് വരെ’ ; സംസ്ഥാനത്ത് ​ഗുണനിലവാരമില്ലാത്ത ഈ ബാച്ച് മരുന്നുകൾ‍ക്ക് നിരോധനം

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ചില മരുന്നുകളുടെ ബാച്ചുകൾ നിരോധിച്ചു. ഡിസംബർ മാസത്തിൽ കണ്ടെത്തിയ ഇവയുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. നിരോധിച്ച മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ താഴെ നൽകിയിരിക്കുന്നു.  Clobazam Tablets IP…

Read More

രാഷ്ട്രീയത്തിന്‍റെ  പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല; വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ടതില്ല. രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി. മതത്തിന്‍റെ  പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്‍റെ  പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

Read More

16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണം; നിർണായക ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയ

16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിനുള്ള നിർണായക ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ. സോഷ്യൽ മീഡിയ കമ്പനികളിൽ നിന്നുണ്ടാവുന്ന നിയമലംഘനങ്ങൾക്ക് 270 കോടി രൂപയോളം പിഴ ചുമത്തുന്നതിനുള്ള നിയമവും കൊണ്ടുവരാനുള്ള നിർദേശം ഇതോടൊപ്പമുണ്ട്. ബയോമെട്രിക് വിവരങ്ങളോ സർക്കാർ രേഖകളോ അടിസ്ഥാനപ്പെടുത്തി പ്രായം നിർണയിച്ച് മാത്രം സോഷ്യൽ മീഡിയ ഉപയോഗം അനുവദിക്കുന്ന തരത്തിൽ ഓസ്ട്രേലിയ കൊണ്ടുവരാൻ പോകുന്ന ഈ നിയന്ത്രണംഇതുവരെ ഏതെങ്കിലുമൊരു രാജ്യം കൊണ്ടു വന്നിട്ടുള്ളതിനേക്കാൾ കടുത്തതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർന്ന പ്രായപരിധി സംബന്ധിച്ച് ഒരു…

Read More

ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ; ചില കമ്പനികളുടെ പാരാസെറ്റാമോൾ മുതൽ പാൻലിബ് ഡി വരെ നിരോധിച്ചു

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്.   ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.   മരുന്നിന്‍റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി…

Read More

സുരക്ഷിതമല്ലാത്ത ഭക്ഷണം സ്കൂളുകൾക്ക് പുറത്തേക്ക്; വിലക്കുമായി അബുദാബി

അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും വിതരണം ചെയ്യുന്നതും അബുദാബി സ്കൂളുകളിൽ നിരോധിച്ചു. സ്കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും നിർത്തലാക്കി.  ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്കൂളിലേക്കു കൊണ്ടുവരുന്നതെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി അഡെക് അംഗീകരിച്ച നയം നടപ്പിലാക്കാൻ സ്കൂളുകൾ ബാധ്യസ്ഥരാണെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു. അലർജിക്കു കാരണമാകുന്ന അണ്ടിപ്പരിപ്പുകൾ ഉൾപ്പെടെ സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ സ്കൂളിലോ പരിസരത്തോ കഴിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു.  സ്കൂൾ പ്രവൃത്തി സമയത്തോ അതു കഴിഞ്ഞോ ഹോട്ടലുകളിൽനിന്നും മറ്റും…

Read More

എക്‌സിന് ബ്രസീലിൽ നിരോധനം; ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു

എക്സിന് (മുമ്പ് ട്വിറ്റർ) ബ്രസീലിൽ നിരോധനം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ജഡ്ജ് അലക്സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകൾ പാലിക്കുകയും നിലവിലുള്ള പിഴത്തുകയെല്ലാം അടയ്ക്കുന്നതുവരെയാണ് വിലക്ക്. ഏപ്രിലിൽ വ്യാജ വാർത്ത പരത്തുന്ന എക്സ് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്സും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്….

Read More