ഇടമുളക്കൽ സഹകരണ ബാങ്ക് ക്രമക്കേട് കേസ്: ഇഡി അന്വേഷണം റദ്ദാക്കി സുപ്രീം കോടതി

കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ഇ.ഡി അന്വേഷണം റദ്ദാക്കി സുപ്രീംകോടതി. ബാങ്ക് മുന്‍ സെക്രട്ടറി ആര്‍.മാധവന്‍ പിള്ളയുടെ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ക്രമക്കേടിൽ ഇഡി കേസ് എടുത്തത്. എന്നാൽ ഹൈക്കോടതിക്ക് ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഇഡി എടുത്ത ഇസിഐആറും കോടതി റദ്ദാക്കി. കേസിൽ ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ ദാമാ ശേഷാദ്രി നായിഡു, അഭിഭാഷകരായ പി എസ് സൂധീർ,…

Read More

ചാലക്കുടി ബാങ്ക് കൊള്ള; പ്രതിക്കായുള്ള അന്വേഷണം ഊർജിതം: ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളെന്ന് സംശയം

ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇന്നലെയാണ് ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന്…

Read More

കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ; ചികിത്സയ്ക്ക് പണമാവശ്യപ്പെട്ടിട്ട് നൽകിയില്ല

കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ. ചികിത്സയ്ക്ക് പണം നിഷേധിച്ചെന്നാണ് മാടായിക്കോണം സ്വദേശിയായ നെടുപുറത്ത് ​ഗോപിനാഥന്റെ പരാതി. ബാങ്കിൽ 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്. പത്ത് ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വേണ്ടത്. എന്നാൽ ബാങ്ക് 3 തവണയായി നൽകിയത് ഒന്നരലക്ഷം മാത്രമെന്ന് ​​ഗോപിനാഥന്റെ ഭാര്യ പ്രഭ വ്യക്തമാക്കി. 2015 ൽ ഉണ്ടായ അപകടത്തിൽ ​ഗോപിനാഥന്റെ തുടയെല്ല് പൊട്ടിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തുടയിൽ പഴുപ്പ് കയറി ​ഗുരുതരമായി. ശസ്ത്രക്രിയക്ക് പണമാവശ്യപ്പെട്ടിട്ടും ബാങ്ക് നൽകിയില്ലെന്ന് ഗോപിനാഥിന്റെ ഭാര്യ പ്രഭ പറഞ്ഞു. 

Read More

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം; കാർഷിക ഗ്രാമ വികസന ബാങ്ക് വായ്‌പ്പകൾ എഴുതി തള്ളും

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്‌പ്പകളാണ് ഇപ്രകാരം മൊത്തത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനൊപ്പം…

Read More

ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി കേരളാ ബാങ്ക്.

ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി കേരളാ ബാങ്ക്. വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്. എത്രപേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നോ എത്ര രൂപയുടെ ബാധ്യതകൾ ബാങ്കിൽ ദുരന്തബാധിതര്‍ക്ക് ഉണ്ടെന്നോ ഉള്ള വിവരങ്ങൾ ബാങ്ക് പുറത്തുവിട്ടിട്ടില്ല. അതേസമയം, തന്നെ മറ്റ് ശാഖകളിൽ ബാധ്യതകൾ ഉള്ള ദുരന്തബാധിതര്‍ക്ക് ഈ…

Read More

അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ ഇന്‍ഷുറന്‍സ് പ്രീമിയം ഈടാക്കി; എസ്ബിഐക്ക് പിഴ

അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ ഇന്‍ഷുറന്‍സ് പ്രീമിയം ഈടാക്കിയതിന് എസ്ബിഐക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയമാണ് എസ്ബിഐ, അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ ഈടാക്കിയത്. പ്രതിവര്‍ഷം 12 രൂപ വീതം അഞ്ചു വര്‍ഷം ഇത്തരത്തില്‍ തുക ഈടാക്കി. അക്കൗണ്ട് ഉടമ ആവശ്യപ്പെട്ടിട്ടും ഈ പണം തിരികെ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനുമാണ് എറണാകുളം ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി പിഴയിട്ടത്. 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. കെ. വിശ്വനാഥനാണ് സ്റ്റേറ്റ് ബാങ്ക്…

Read More

‘ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം’; ആർബിഐക്ക് കത്തയച്ച് പൊലീസ് മേധാവി

സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ സർവ്വീസ് പ്രൊവൈഡർ മുഖേന അക്കൗണ്ടുകൾ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഡാർക് നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണമെന്നും ആർബിഐക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.  വിവിധ  സൈബർ തട്ടിപ്പ് കേസുകളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഡിജിപി കത്ത്…

Read More

ഈ മാസം 12 ദിവസം ബാങ്കുകൾ പൂട്ടികിടക്കും

ഈ മാസം 12 ദിവസങ്ങളിൽ ഇന്ത്യയിലുടനീളമുളള ബാങ്കുകൾക്ക് പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടപ്പാക്കി വരുന്ന പൊതു അവധികൾ,സംസ്ഥാന അവധികൾ,സാംസ്‌കാരികമായോ മതപരമായോ ഉളള ആചാരങ്ങൾക്കുളള അവധികൾ,സർക്കാർ പ്രഖ്യാപനങ്ങൾ, മ​റ്റ് ബാങ്കുകളുമായുളള ഏകോപനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ലിസ്​റ്റും പുറത്തുവിട്ടിട്ടുണ്ട്. പ്രാദേശിക അവധികൾ, പ്രത്യേക ദിവസങ്ങൾക്കുളള അവധി,രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. അവധി ദിവസങ്ങളിലും ഉപയോക്താക്കൾക്ക് എടിഎം,…

Read More

കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിൽ; തരം താഴ്ത്തി റിസർവ് ബാങ്ക്

കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകൾക്ക് കേരളാ ബാങ്ക് കത്തയച്ചു. നബാര്‍ഡിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. റിസര്‍വ്വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ…

Read More

കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

സ്വകാര്യമേഖല ബാങ്കായ കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ. നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 59 ലക്ഷത്തിലധികം രൂപ ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമാണ് കർണാടക ബാങ്കിനെതിരെ ആർബിഐ നടപടിയെടുത്തത്. സെൻട്രൽ ബാങ്ക് പറയുന്നതനുസരിച്ച്, കർണാടക ബാങ്ക് പലിശ നിരക്ക്, ആസ്തി വർഗ്ഗീകരണം, നിക്ഷേപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ശരിയായി പാലിച്ചിരുന്നില്ല. 2022 മാർച്ച് 31 വരെയുള്ള കർണാടക ബാങ്കിൻ്റെ സാമ്പത്തിക ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് സെൻട്രൽ ബാങ്ക് അന്വേഷണം ആരംഭിച്ചത്. ബാങ്ക് പല നിർദ്ദേശങ്ങളും…

Read More