
രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ?; ഇതാ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ? പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. മാനസികാരോഗ്യവുമായും ഇതിന് ബന്ധമുണ്ട്. ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. എന്നാൽ ചില ഭക്ഷണങ്ങൾ നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കും. അവ ഏതൊക്കെയെന്ന് അറിയാമോ ? 1. ബദാം/ ബദാം മില്‍ക്ക് ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ…