കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട ബാലു രാജിവെച്ചു

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട ബി.എ ബാലു രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് കത്തിലെ വിശദീകരണം. രാജി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അംഗീകരിച്ചു. ഇക്കാര്യം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനേയും സർക്കാറിനേയും അറിയിക്കും. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.അതിനുശേഷം ബാലു അവധിയിലായിരുന്നു.ബാലു രാജിവച്ചതിനാൽ ലിസ്റ്റിലെ അടുത്ത ആളെ നിയമിക്കും. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു ബാലു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് ബാലുവിന് നിയമനം…

Read More