
പിതൃബലി അർപ്പിക്കാൻ വൻതിരക്ക്; ആലുവയിൽ ബലിതർപ്പണ ചടങ്ങുകൾ ഇന്ന് വൈകുന്നേരം വരെ തുടരും
ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആലുവാ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ തുടരുന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച ചടങ്ങുകൾ ഇന്ന് വൈകുന്നേരം വരെ തുടരും. 116 ബലിത്തറകളാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. ആലുവയിൽ പിതൃബലി അർപ്പിക്കാൻ എത്തുന്ന ഭക്തർക്കായി മണപ്പുറത്ത് എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഏഴ് ലക്ഷം പേർ ഇത്തവണ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തോടനുബന്ധിച്ച് ആലുവയിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. 1500 പൊലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. പൊലീസിന്റെ മുഴുവൻ സമയ കൺട്രോൾ റൂമും വാച്ച് ടവറും പ്രവർത്തിക്കുന്നുണ്ട്….