
ബാൽക്കണിയിലും മേൽക്കൂരയിലും വസ്തുക്കൾ ഉപേക്ഷിച്ചാൽ 2000 ദിർഹം പിഴ
ബാൽക്കണിയിലും കെട്ടിടങ്ങളുടെ മേൽക്കൂരയിലുമെല്ലാം വസ്തുക്കൾ ഉപേക്ഷിച്ചിടുകയോ സൂക്ഷിച്ചുവെയ്ക്കുകയോ ചെയ്താൽ നടപടിയെടുക്കുമെന്ന് ഓർമ്മിപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അതോറിറ്റി. കാഴ്ചയെ മറയ്ക്കുന്ന വിധത്തിൽ ഇത്തരം പ്രവണത വ്യാപകമായതോടെയാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പൊതുജനാരോഗ്യത്തിന് ഹാനികരവും നഗരഭംഗി നശിപ്പിക്കുന്നതുമായ നിയമലംഘനമാണിത്. മുന്നറിയിപ്പ് നൽകിയിട്ടും നടപടി ആവർത്തിച്ചാൽ 2000 ദിർഹംവരെ പിഴചുമത്തുമെന്നും അധികൃതർ അറിയിച്ചു. ആദ്യ നിയമലംഘനത്തിന് 500 ദിർഹമായിരിക്കും പിഴ. രണ്ടാംതവണ ആവർത്തിച്ചാൽ 1000 ദിർഹം പിഴ ചുമത്തും. ആവർത്തിച്ചുള്ള നിയമലംഘനത്തിന് 2000 ദിർഹം നൽകേണ്ടിവരും. ഇതിനുപുറമേ അബുദാബി…