ബാലയുടെ മുൻ പങ്കാളിയെ വിവാഹം കഴിക്കാൻ തയ്യാറാണ്: സോഷ്യൽ മീഡിയ പേജിൽ വിവാഹാഭ്യർത്ഥന നടത്തി സന്തോഷ് വർക്കി

നടൻ ബാലയുടെ മുൻ പങ്കാളി ഡോ.എലിസബത്ത് ഉദയനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യർത്ഥന നടത്തിയത്. എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാണ് പബ്ളിക്കായി വിവാഹാഭ്യർത്ഥന നടത്തുന്നതെന്ന് സന്തോഷ് വർക്കി പറഞ്ഞു. ‘ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടു. നിങ്ങൾ പറഞ്ഞ പല കാര്യത്തിനും ഞാൻ സാക്ഷിയായിരുന്നു. നിങ്ങളുടെ നമ്പർ കിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിങ്ങൾക്ക് ഒരുപാട് മോശം അനുഭവം ഉണ്ടായി, ട്രോമയിലൂടെ കടന്നുപോയി. ഞാനും…

Read More

മകളെ പോലെയാണ് എനിക്ക് ആ പെൺ‌കുട്ടി , അവളെ ഞാൻ അടിക്കുമോ?; അന്ന് സംഭവിച്ചത്: ബാല പറയുന്നു

തമിഴ് സിനിമാ രം​ഗത്ത് വലിയ സ്ഥാനമുള്ള സംവിധായകനാണ് ബാല. മുമ്പൊരിക്കൽ നടി മമിത ബൈജു ബാലയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. സൂര്യയെ നായകനാക്കി ബാല ചെയ്യാനിരുന്ന വണങ്കാൻ എന്ന സിനിമയിൽ മമിതയായിരുന്നു നായിക. ഷൂട്ട് തുടങ്ങിയതുമാണ്. എന്നാൽ പിന്നീട് ഈ സിനിമ നടന്നില്ല. പിന്നീട് മറ്റ് അഭിനേതാക്കളെ വെച്ച് ബാല ഈ സിനിമ ഷൂട്ട് ചെയ്തു. വണങ്കാനിൽ അഭിനയിക്കുമ്പോൾ ബാല ദേഷ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു മമിത ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബാല സർ ഷൂട്ടിം​ഗിനിടെ അടിച്ചിരുന്നെന്നാണ് മമിത പറഞ്ഞിരുന്നു. എന്നാൽ…

Read More

‘മൂന്നാം വയസിൽ എന്നെ ഭർത്താവായി സ്വീകരിച്ചു; ഭാര്യക്കായി ആശുപത്രി പണിയുമെന്ന് ബാല

മൂന്നാം വയസിൽ കോകില തന്നെ ഭർത്താവായി സ്വീകരിച്ചുവെന്നും താൻ ഭാഗ്യവാനാണെന്നും നടൻ ബാല. ഇപ്പോൾ താൻ ജീവിക്കുന്നതാണ് ജീവിതമെന്നും ബാല പറഞ്ഞു. പിറന്നാൾ ആഘോഷത്തിനിടെയാണ് നടൻ തന്റെ ഭാര്യയെക്കുറിച്ച് മനസുതുറന്നത്. ‘മൂന്നാം വയസിൽ ഞാൻ കയ്യിലെടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ അവളുടെ മനസിൽ അവളെന്നെ ഭർത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞത് സ്‌നേഹം ചിത്രശലഭത്തെപ്പോലെ തനിയെ പറന്നുവരുമെന്നാണ്. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ മൂന്ന് മാസം അവളെന്നെ പൊന്നുപോലെ നോക്കി. ഇവൾ ഒരു സാധാരണ സ്‌ത്രീയാണ്,…

Read More

ഇപ്പോൾ ഞാൻ സന്തോഷവാനായിരിക്കുന്നു; കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു: ബാല

കോകിലയുമായുള്ള വിവാഹശേഷം കൊച്ചി ന​ഗരം വിട്ടിരിക്കുകയാണ് നടൻ ബാല. വൈക്കത്താണ് താരവും ഭാര്യയും ഇപ്പോൾ താമസിക്കുന്നത്. കൊച്ചിയിൽ താമസിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബാല പറഞ്ഞു. വൈക്കത്തേക്ക് വന്നപ്പോൾ അതെല്ലാം മാറി. ഇപ്പോൾ സന്തോഷവാനാണെന്നും സഹായം അഭ്യർത്ഥിച്ചുവരുന്നവരെ ഇനിയും സഹായിക്കുമെന്നും ബാല പറഞ്ഞു. വൈക്കത്ത് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇപ്പോൾ ഞാൻ സന്തോഷവാനായിരിക്കുന്നു. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു. കോകില എന്റെ ജീവിതത്തിലേക്കു വന്നപ്പോൾ അവൾക്കു പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോൾ അതെല്ലാം…

Read More

നല്ല രീതിയിൽ ജീവിക്കണം എന്നാണ് ആഗ്രഹം; കോകിലയ്ക്ക് 24 വയസ്സാണ്, ഉടൻ കുഞ്ഞുണ്ടാവും; ബാല

ഭാര്യ കോകിലയ്ക്കും തനിക്കും തമ്മിൽ 24 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് നടൻ ബാല. ഉടൻ തന്നെ തങ്ങൾക്ക് ഒരു കുട്ടിയുണ്ടാവുമെന്നും നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങുകയാണെന്നും ബാല മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഞങ്ങൾ രണ്ടുപേരും വളരെ സന്തോഷത്തിലാണ്. നല്ല രീതിയിൽ ജീവിക്കണം എന്നാണ് ഇനി ആഗ്രഹം. കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങൾക്കെന്തുവേണമെങ്കിലും പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാൻ പറയുന്നതെല്ലാം സത്യമാണ്. നല്ലവനാണെങ്കിലും ഞാനത്ര നല്ലവനല്ല. ദേഷ്യം വരുമ്പോൾ എന്റെ നിയന്ത്രണം നഷ്ടമാകും….

Read More

‘വീണ്ടും വിവാഹിതനാകും, ആ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞിനെ കാണാൻ മാധ്യമപ്രവർത്തകർ വരരുത്’; നടൻ ബാല

താൻ വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചുവെന്ന വെളിപ്പെടുത്തലുമായി നടൻ ബാല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം പുതിയ തീരുമാനം അറിയിച്ചത്. വധു ആരാണെന്നുളള ചോദ്യത്തിന് ബാല മറുപടി നൽകിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ മാധ്യമപ്രവർത്തകർ ഒരിക്കലും കാണാൻ വരരുതെന്നും താരം വ്യക്തമാക്കി. പലരിൽ നിന്നും തനിക്ക് ഭീഷണി സ്വരമുളള കോളുകൾ വരുന്നുണ്ടെന്നും ബാല പറഞ്ഞു. ‘ഭീഷണി സ്വരമുളള കോളുകൾ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ…

Read More

പുലർച്ചെ വീടിനുമുന്നിൽ കുട്ടിയും സ്ത്രീയും; കെണിയിൽ പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് നടൻ ബാല

ആരോ തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നിൽ അസാധാരണ സംഭവങ്ങൾ നടന്നതെന്ന് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടിൽ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂർവം കെണിയിൽ പെടുത്താനുള്ള ആരുടെയോ എന്തോ…

Read More

നടൻ ബാലയ്ക്ക് നിബന്ധനകളോടെ ജാമ്യം

‌മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയ്ക്ക് കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. സമൂഹമാധ്യമങ്ങളിൽ ഭാര്യക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. മകളുമായി ബന്ധപ്പെട്ട്…

Read More

മുന്ന് ആഴ്ചയായി മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല: ബാല

മുന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടന്‍ ബാല. എന്നിട്ടും ഇപ്പോള്‍ അറസ്റ്റു ചെയ്‌തെന്ന് മനസ്സിലാകുന്നില്ലെന്നും ബാല പറഞ്ഞു. പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ബാലയുടെ പ്രതികരണം. ”ഞാന്‍ മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് തനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴക്കുന്നത് ഞാനല്ല” മുന്‍ ഭാര്യയുടെ…

Read More

‘മകൾക്ക് അച്ഛനെ കാണാനുളള അവകാശമില്ലേ?, ജീവിച്ചിരിക്കുമ്പോഴാണ് സ്‌നേഹിക്കേണ്ടത്’; ബാല

മലയാളികൾക്ക് സുപരിചിതനാണ് നടൻ ബാല. ഗായികയായ അമൃത സുരേഷാണ് ബാലയുടെ മുൻഭാര്യ. ഇരുവരും 2019ലാണ് വേർപിരിഞ്ഞത്. താരത്തിന്റെ മകളായ അവന്തിക അമൃതയോടൊപ്പമാണ് താമസിക്കുന്നത്. ഇപ്പോഴിതാ മകൾക്ക് അച്ഛനെ കാണാനുളള അവകാശമില്ലേയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ‘ഒരു സമയത്ത് എല്ലാവരെയും വെറുത്തിരുന്നു. എന്നാൽ കരൾ രോഗത്തെ തുടർന്ന് മരണം വരെ മുന്നിൽ കാണേണ്ട അവസ്ഥയുണ്ടായി. ജീവൻ തിരിച്ച് കിട്ടിയപ്പോൾ ചില കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു. വിവാഹമോചനം നടക്കുന്ന സമയത്ത്…

Read More