ഭീകരർ ദിവസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ എത്തി; നാല് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു, സുരക്ഷ ഇല്ലാത്ത ബൈസരൺ തിരഞ്ഞെടുത്തു 

ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ പഹൽഗാമിൽ എത്തിയെന്ന് എൻഐഎ. ഏപ്രിൽ 15-ന് ഭീകരർ പഹൽഗാമിൽ എത്തിയെന്നാണ് വിലയിരുത്തൽ. പഹൽഗാമിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. സുരക്ഷ ഇല്ലാത്ത ബൈസരൺ വാലി ആക്രമണത്തിന് തിരഞ്ഞെടുത്തു. ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് ഭീകരർ ബൈസരണിൽ എത്തി. ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതിൽ അന്വേഷണം തുടരുകയാണ്. പ്രദേശവാസികൾ ഭീകരരെ നേരത്തെ കണ്ടതായി മൊഴി നൽകിയെന്നും സൂചനയുണ്ട്. അരു താഴ്വര, അമ്യൂസ്മെന്റ് പാർക്ക്, ബേതാബ് താഴ്വര എന്നിവയും തീവ്രവാദികളുടെ നിരീക്ഷണത്തിലായിരുന്നു….

Read More