എഡിഎമ്മിൻ്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്

എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച (നവംബര്‍ 8) വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യഹരജി സമർപ്പിച്ചത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം പൂര്‍ത്തിയായി. യാത്രയയപ്പ് ചടങ്ങിലെ പരാമർശങ്ങൾ തെറ്റായിപ്പോയെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു.എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ…

Read More

നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റിവെച്ചു

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി മാറ്റിവെച്ചു. ഈ മാസം 24ലേക്കാണ് ജാമ്യഹർജി മാറ്റിവെച്ചിരിക്കുന്നത്. ഇന്ന് സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് നടന്നത്. 24ാം തീയതി വരെ ദിവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് സംരക്ഷണമുണ്ടാവുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 24നായിരിക്കും ദിവ്യയുടെ വാദം കേൾക്കുക. നവീൻ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പി.പി ദിവ്യയ്ക്കും കളക്ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം. അതേസമയം…

Read More

ഹേമന്ത് സോറന് ജാമ്യം നല്‍കിയതിനെതിരായ ഇഡിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഇഡി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഝാർഖണ്ഡ് ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ ഹർജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കലിൽ സോറൻ കുറ്റക്കാരനല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ഹൈക്കോടതി വിധി ന്യായയുക്തമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഝാർഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന്…

Read More

പ്രകൃതിവിരുദ്ധ പീഡനം ; സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ കർണാടക എം.എൽ.സി സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. സൂരജ് ഏറെ സ്വാധീനമുള്ള ആളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.സൂരജിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. അർക്കൽഗുഡ് സ്വദേശിയായ 27കാരനാണ് സൂരജിനെതിരെ പരാതി നൽകിയത്. ജെ.ഡി (എസ്) പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പരാതി നൽകുകയുമായിരുന്നു. ഐ.പി.സി 377, 342, 506, 34 വകുപ്പുകൾ പ്രകാരമാണ് സൂരജിനെതിരെ…

Read More

കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സി.ബി.ഐ, ഇ.ഡി കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് സ്വർണ കാന്തശർമയുടെ ബെഞ്ച് മെയ് 28ന് വിധി പറയാനായി മാറ്റുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗർ എന്നിവരാണ് കെ. കവിതക്ക് വേണ്ടി ഹാജരായത്. അഭിഭാഷകൻ ഡി.പി. സിങ് സി.ബി.ഐക്ക്…

Read More

ജാമ്യ ഹർജി തള്ളുമെന്ന് സുപ്രീംകോടതി ; ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ച് ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ദ് സോറൻ

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. കള്ളപ്പണ കേസിലെ ഇഡിയുടെ അറസ്റ്റിനെതിരെയാണ് ഹേമന്ത് സോറൻ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാൽ ഈ അപേക്ഷ സ്വീകരിക്കാൻ കോടതി വിസ്സമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ഹര്‍ജി സ്വീകരിച്ചാൽ ജാമ്യപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇഡി സമർപ്പിച്ച കുറ്റപത്രം ജാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി നിലപാടെടുത്തത്. തുടർന്ന് ഹേമന്ത് സോറന്റെ അഭിഭാഷകനായ കപിൽ സിബലാണ് ജാമ്യാപേക്ഷ പിൻവലിക്കുന്നതായി…

Read More

സിദ്ധാർത്ഥന്റെ മരണം ; പ്രതികളുടെ ജാമ്യാപേക്ഷ മെയ് 14 ലേക്ക് പരിഗണിക്കാൻ മാറ്റി

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യഹർജികൾ മേയ്​ 14ന്​ പരിഗണിക്കാൻ മാറ്റി. പോസ്‌റ്റ്മോർട്ടം റിപ്പോർട്ടും ഫോട്ടോഗ്രാഫുകളുമടക്കം ഡൽഹി എയിംസിൽ മെഡിക്കൽ ബോർഡിന്‍റെ​ പരിശോധനക്കും അഭിപ്രായത്തിനുമായി​ അയച്ചിരിക്കുകയാണെന്നറിയിച്ച സി.ബി.ഐ കൂടുതൽ സമയമാവശ്യപ്പെട്ടതിനെ തുടർന്നാണ്​ ഹർജികൾ​ മാറ്റിയത്​. നടപടിക്രമങ്ങൾ പാലിക്കാതെയാണ്‌ കുറ്റപത്രം നൽകിയതെന്നും 60 ദിവസമായി ജയിലിലാണെന്നും ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിനാൽ ജാമ്യം നൽകണമെന്നുമാണ്​ ഹർജിക്കാരുടെ ആവശ്യം. സിദ്ധാർഥ് ക്രൂരമായ മർദനത്തിനിരയായെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയെ…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; കെ. കവിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇ.ഡിയും സി.ബി.ഐയും എടുത്ത കേസുകളിലാണ് കവിത ജാമ്യം തേടി കോടതിയെ സമീപിച്ചത്. നിലവിൽ നാളെ വരെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാർട്ടിക്ക് 100 കോടി കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളാണ് താനെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കവിത വാദം. എന്നാൽ…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി, വിചാരണ കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി മദ്യനയ അഴിമതി കേസില്‍ ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം നല്‍കിയില്ല. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷയിൽ വിചാരണ കോടതി വേഗത്തിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. പിഎംഎൽഎ കേസിലെ ജാമ്യ വ്യവസ്ഥയിലെ വിഷയത്തിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചാണ് കെ കവിതയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ജാമ്യാപേക്ഷ വിചാരണ കോടതി വഴി വരണം എന്നാണ് മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ഡൽഹി…

Read More

നരബലി കേസ്; ലൈല  ഭഗവൽസിങ്ങിൻറെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവൽസിങ്ങിൻറെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹർജി തള്ളിയത്. ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിങ്ങ്. നേരത്തെ ഇവരുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.  തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹർജി…

Read More