
പ്രവാസികൾക്ക് ആശ്വാസം; രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്‌തിട്ടുണ്ടെങ്കിൽ പലിശയില്ലാതെ രണ്ട് ലക്ഷം കിട്ടും
പ്രവാസി ഭദ്രത (പേള്‍) പ്രവാസി വായ്പ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ നോര്‍ക്കയുമായി ചേര്‍ന്ന് നടപ്പാക്കുന്നതാണ് പ്രവാസി ഭദ്രത (പേള്‍) പ്രവാസി വായ്പ പദ്ധതി. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാര്‍ക്ക് മാത്രമാണ് നിലവില്‍ വായ്പ ലഭ്യമായിരുന്നത്. എന്നാൽ നോര്‍ക്കയുമായുള്ള പുതിയ കരാര്‍ പ്രകാരം വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാര്‍ക്കും സംരംഭം ആരംഭിക്കുന്നതിനായി പലിശ രഹിത വായ്പ രണ്ട് ലക്ഷം രൂപ വരെ…