വസ്ത്രത്തിൽ നിന്നും ദുർഗന്ധം വരുന്നോ?; ഉണങ്ങാൻ ഇടുമ്പോൾ ഇത് ശ്രദ്ധിക്കൂ

മുറിക്കുള്ളിൽ വസ്ത്രങ്ങൾ ഉണങ്ങാൻ ഇടുമ്പോൾ അധികപേരും നേരിടുന്ന പ്രശ്നമാണ് തുണിയിൽ നിന്നും വരുന്ന  ദുർഗന്ധം. വസ്ത്രങ്ങൾ എപ്പോഴും വെയിലത്ത് ഇട്ടുവേണം ഉണക്കാൻ. എന്നാൽ ചില സാഹചര്യങ്ങളിൽ നമുക്ക് അതിന് കഴിഞ്ഞെന്ന് വരില്ല. മഴക്കാലങ്ങളിൽ പ്രത്യേകിച്ചും വസ്ത്രങ്ങൾ പുറത്ത് ഇട്ടുണക്കാൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ആണ് വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നത്.  മുറിക്കുള്ളിൽ വസ്ത്രങ്ങൾ ഉണങ്ങാൻ ഇടുമ്പോൾ അധികപേരും നേരിടുന്ന പ്രശ്നമാണ് തുണിയിൽ നിന്നും വരുന്ന  ദുർഗന്ധം. വസ്ത്രങ്ങൾ എപ്പോഴും വെയിലത്ത് ഇട്ടുവേണം ഉണക്കാൻ. എന്നാൽ ചില സാഹചര്യങ്ങളിൽ…

Read More

‘വഴങ്ങിക്കൊടുക്കാൻ തയ്യാറായില്ല’; അവസരം നഷ്ടമായിയെന്ന വെളിപ്പെടുത്തലുമായി കണ്ണൂർ ശ്രീലത

ഒരുകാലത്ത് സിനിമകളിൽ സജീവമായിരുന്ന നടിയാണ് കണ്ണൂർ ശ്രീലത. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെയും കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അവർ. ‘കൂട്ട ബലാത്സംഗമാണോ ചെയ്തത്, അല്ലല്ലോ. സ്വന്തം ഇഷ്ട‌‌‌‌പ്രകാരമല്ലേ പോയത്. പിന്നെ എന്തിനാണ് പറയുന്നത്. അതും വർഷങ്ങൾ കഴിഞ്ഞിട്ട്. അവരുടെ മക്കളെക്കൂടി ചിന്തിക്കുന്നില്ല. മക്കൾ വലിയ നിലയിൽ അയിക്കൊണ്ടിരിക്കുമ്പോൾ, സ്വന്തം അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ ഇങ്ങനെ പരാതി വരുമ്പോൾ, ആ കുട്ടിയുടെ ഭാവി എന്തായിരിക്കുമെന്ന് ഈ പറയുന്നവർ ചിന്തിക്കുന്നുണ്ടോ? അവർക്കുമില്ലേ…

Read More

‘ബലാത്സംഗ വാർത്ത എൻ്റെ ജീവിതം തകർത്തു’; കണ്ണൂർ ശ്രീലത

നാടകത്തിൽ നിന്ന് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന താരമാണ് കണ്ണൂർ ശ്രീലത. ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിൽ പ്രശസ്തി നേടിയ സമയത്താണ് താരം ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന തെറ്റായ വാ‌ർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ തന്റെ പേരിൽ പുറത്തുവന്ന ബലാത്സംഗ വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലത. ആ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെ ഇപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീലത വാർത്തയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞത്. ‘ആ വാർത്ത…

Read More

ദുഷ്കർമ്മികളായ രാഷ്ട്രീയ മത നേതാക്കളെ ഒറ്റപ്പെടുത്തണം: ചെറിയാൻ ഫിലിപ്പ്

കേരളത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരള നവോത്ഥാനത്തെ അധോലോക സംസ്ക്കാരമാക്കി മാറ്റാൻ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ പുരോഗമന യുവജനപ്രസ്ഥാനങ്ങൾ ആശയ പ്രചാരണം സംഘടിപ്പിക്കണം. ഹിന്ദുക്കൾക്കിടയിൽ കൂടോത്രം, ക്രിസ്ത്യാനികൾക്കിടയിൽ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങൾക്കിടയിൽ സിഹ്ർ തുടങ്ങിയ ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.  ശത്രു സംഹാരത്തിനു വേണ്ടി അന്യരുടെ വീട്ടുവളപ്പിലും അഭിലഷിക്കുന്ന ഉയർച്ചയ്ക്കുവേണ്ടി സ്വന്തം വീട്ടിലും ‘ ചെമ്പുതകിടുകൾ ഉൾപ്പെടെയുള്ള പരിഹാര യന്ത്രങ്ങൾ ദുർമന്ത്രവാദികളെ…

Read More

ചെവി അറുത്തു, വൃഷ്ണം ചതച്ചു; കാമുകിയായ നടിക്കു മോശം മെസേജ് അയച്ച യുവാവിനെ കൊലപ്പെടത്തിയത് അതിക്രൂരമായി: കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ ക്രൂരതകള്‍

കാമുകിയായ നടിക്കു മോശം മെസേജ് അയച്ച യുവാവിനെ കൊലപ്പെടത്തിയത് അതിക്രൂരമായി; ചെവി അറുത്തു, വൃഷ്ണം ചതച്ചു, കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ ക്രൂരതകള്‍കന്നഡ സൂപ്പര്‍താരം ദര്‍ശന്റെയും കാമുകി പവിത്രയുടെയും കൊടും ക്രൂരതകളാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലും തലക്കെട്ടുകള്‍. പവിത്രയ്ക്കു മോശം മെസേജ് അയച്ച രേണുകസ്വാമിയെ ദര്‍ശനും പവിത്രയും സംഘവും അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു. പവിത്ര ദര്‍ശന്റെ ഭാര്യയെ ഉപദ്രവിച്ചതിന്റെ പ്രതികാരമായിട്ടാണത്രെ മോശം സന്ദേശങ്ങള്‍ അയച്ചത്..! ദര്‍ശന്‍ ഭാര്യയെ ഉപേക്ഷിച്ചു പവിത്രയുമായി അടുപ്പിത്തിലായിരുന്നു. രേണുകസ്വാമി മരിക്കുന്നതിന് മുന്‍പ് നേരിട്ടത്…

Read More

മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല; എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം: മാളവിക മേനോൻ

സ്കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്ത് ആസിഫ് അലിയുടെ നായിക വേഷത്തിൽ എത്തിയ യുവനടിയാണ് മാളവിക മേനോൻ. പതിനാല് വർഷമായി അഭിനയ രം​ഗത്തുള്ള മാളവിക മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു. അടുത്ത കാലത്തായി മാളവികയെ സിനിമകളിൽ കാണുന്നതിനേക്കാൾ കൂടുതൽ കാണാൻ സാധിക്കുന്നത് ഉദ്ഘാടന പരിപാടികളിലാണ്. ഇതിനോടകം തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഉ​ദ്ഘാടന പരിപാടികളിൽ അതിഥിയായി എത്തിയിട്ടുണ്ട്. ഹണി റോസിന് വെല്ലുവിളിയാണ് മാളവിക എന്നുള്ള തരത്തിൽ നിരവധി ട്രോളുകളും നടിക്ക് ഇതിന്റെ പേരിൽ ലഭിക്കാറുണ്ട്. മാത്രമല്ല അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ…

Read More

മലയാള സിനിമയെ കുറിച്ച് മോശം പറഞ്ഞാൽ അതിൽ എന്താ കുറ്റം; പൊട്ടിത്തെറിച്ച് നടി മേഘ്ന

തമിഴ്നാട്ടിലും കേരളത്തിലും വലിയ വിജയമാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സിസ് എന്ന ചിത്രം നേടിയത്. എന്നാൽ ഈ ചിത്രത്തിന് അനാവശ്യമായ ഹൈപ്പ് കൊടുക്കുന്നുവെന്ന വിമർശനവുമായി തമിഴ് നടിയും മലയാളിയുമായ മേഘ്ന രം​ഗത്ത് എത്തിയത് വലിയ വിവാദമായി. വൻ വിമർശനങ്ങളും ട്രോളുകളുമാണ് നടിയ്ക്ക് നേരെ ഉയർന്നത്. ഇതിന് പിന്നാലെ മേഘ്ന വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘മഞ്ഞുമ്മൽ ബോയ്സ് സിനിമയെ കുറിച്ച് ഞാൻ പറഞ്ഞ വീഡിയോ വൈറൽ ആയിരുന്നു. പക്ഷേ എന്നോട് ചോദിച്ച ചോദ്യം എന്താണ് എന്ന്…

Read More

തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടി ജ്യോതി ശിവരാമന്‍

ചാവേര്‍, പാപ്പച്ചന്‍ ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ജ്യോതി ശിവരാമന്‍. തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് ഇപ്പോള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ് അവര്‍. വസ്ത്രധാരണരീതിയെ അടിസ്ഥാനമാക്കി ഒരാളുടെ സ്വഭാവത്തെ നിര്‍ണയിക്കുന്ന തെറ്റായ മനോഭാവത്തെ കുറിച്ചാണ് ജ്യോതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഒരു മോഡലിങ് വര്‍ക്കുമായി ബന്ധപ്പെട്ട് ഒരു ലേഡീസ്‌വെയര്‍ ഷോപ്പ് ഉടമ അയച്ച മോശം സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോള്‍ഡ് ലുക്കിലുള്ള പല ഫോട്ടോഷൂട്ടുകളും…

Read More