‘മഹാകുംഭിലെ വെള്ളം ശുദ്ധം; വിശുദ്ധ സ്നാനത്തിന് തികച്ചും അനുയോജ്യം’: നിയമസഭയിൽ യോ​ഗി ആദിത്യനാഥ്

മഹാകുംഭം നടക്കുന്ന പ്രയാ​ഗ്‍രാജിലെ ​ഗം​ഗയിലെയും യമുനയിലെയും വെള്ളം കുളിയ്ക്കാൻ യോ​ഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മനുഷ്യ-മൃ​ഗ വിസർജ്യത്തിൽനിന്നാണ് പ്രധാനമായി വെള്ളത്തിൽ കോളിഫോം ബാക്ടീരിയ ഉണ്ടാകുന്നത്. മതപരമായ സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ  ഭാ​ഗമാണ് പ്രചാരണമെന്ന് യോ​ഗി ആരോപിച്ചു. സംഗം വെള്ളം വിശുദ്ധ സ്നാനത്തിന് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുളിക്കുന്നതിന് മാത്രമല്ല, ആചാരത്തിന്റെ ഭാ​ഗമായി കുടിയ്ക്കാനും (ആച്മൻ) വെള്ളം യോ​ഗ്യമാണെന്നും ആദിത്യനാഥ് നിയമസഭയിൽ…

Read More

സാലഡ് വെള്ളരിക്കയില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം; ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്

നിരവധി ആവശ്യക്കാരുള്ളതും വ്യാപകമായി വിറ്റഴിക്കുകയും ചെയ്യുന്ന സാലഡ് വെള്ളരിക്കയില്‍ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിദ്ധ്യം. അമേരിക്കയിലെ 26 സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത വെള്ളരിക്ക തിരിച്ചുവിളിച്ചു. 68 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത ബാക്ടീരിയയില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ബാക്ടീരീയയുടെ സാന്നിദ്ധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ച ആരുടേയും ജീവന് ഇതുവരെയും ആപത്തൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍…

Read More

ജപ്പാനിൽ സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം ആശങ്ക

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നുതായി റിപ്പോർട്ട്. രോ​ഗം ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുന്നതാണ് ഈ മാരക രോ​ഗം. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്)  എന്നാണ് രോ​ഗത്തിന്റെ പേര്. ജൂൺ രണ്ടോടെ ഈ വർഷം ജപ്പാനിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ 941 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം ആറുമാസം പിന്നിട്ടപ്പോഴേക്കും രോ​ഗബാധിതരുടെ എണ്ണം കൂടിയെന്ന് രോഗത്തിൻ്റെ സ്ഥിതിവിവരകണക്കുകൾ…

Read More

ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നത്: ചോദ്യവുമായി ഹൈക്കോടതി

കൊച്ചിയിലെ ജലസ്രോതസുകളിൽ ഇ–കോളി ബാക്ടീരിയ സാന്നിധ്യമെന്ന് എറണാകുളം കലക്ടർ‌ ഹൈക്കോടതിയിൽ. മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച സാംപിളുകളിൽ എല്ലാം ബാക്ടീരിയ കണ്ടെത്തിയെന്നു കലക്ടർ അറിയിച്ചു. ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചിയിലെ മാലിന്യപ്രശ്നത്തിലും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More