
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് എം ജി ശ്രീകുമാറിന് 25,000 പിഴ; നടപടി മന്ത്രിയുടെ ഇടപെടലിൽ
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ. എറണാകുളത്തെ മുളകുകാട് ഗ്രാമ പഞ്ചായത്താണ് ഗായകന് പിഴ ചുമത്തിയത്. 15 ദിവസത്തിനുള്ളിൽ എം ജി ശ്രീകുമാർ പിഴയടക്കണം. കൊച്ചിയിലെത്തിയ വിനോദസഞ്ചാരി പകർത്തിയ വീഡിയോയിൽ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചൈറിഞ്ഞത് പതിയുകയായിരുന്നു. ഈ വീഡിയോ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് മറുപടിയായി 9446700800 എന്ന നമ്പറിലേക്ക് തെളിവ് സഹിതം പരാതി…