
വഖഫ് നിയമത്തിനെതിരെ പ്രതിഷേധവുമായി തെലങ്കാന കോൺഗ്രസും മുസ്‍ലിം വ്യക്തി നിയമബോര്‍ഡും
വഖഫ് നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. തെലങ്കാനയിലും പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസ് നേതാക്കളും അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ള മറ്റ് സംഘടനകളും ചേർന്ന് ഏപ്രിൽ 13 ന് ഹൈദരാബാദിൽ ‘വഖഫ് ബച്ചാവോ മാർച്ച്’ നടത്തും. ഡോ. അംബേദ്കറുടെ പ്രതിമയ്ക്ക് അടുത്തുള്ള ഹുസൈൻ സാഗറിന് സമീപം ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയാണ് പ്രതിഷേധം. വഖഫ് ബോർഡിലും വഖഫ് ട്രിബ്യൂണലിലും അനാവശ്യമായ മാറ്റങ്ങൾ വരുത്തുകയും അധികാരം ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്നും…