കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം; പാവക്കുട്ടിയെ തിരയുന്നതിനിടെ കാൽവഴുതി വീണതെന്ന് സംശയം

 നേമത്ത് വീടിനോട് ചേർന്നുളള മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. സുമേഷ്- ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്. കിണറ്റിൽ പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കാൽവഴതി വീണതാകാമെന്നാണ് സംശയിക്കുന്നത്. ധ്രുവന് സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ധ്രുവനെ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ നഴ്‌സറിയിൽ നിന്നെത്തിയ കുട്ടി വീട്ടുമുറ്റത്ത് രണ്ടുവയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടി കിണറിന്…

Read More

ഫോൺ വന്നതോടെ അച്ഛൻ കുഞ്ഞിനെ മറന്നു; കാറിന്റെ ബേബി സീറ്റിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ഫോൺ കോളിൽ മുഴുകിയ പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ മറന്നു. കൊടും ചൂടിൽ കാറിൽ കഴിയേണ്ടി വന്ന ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കാറിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. രാവിലെ ഡേ കെയറിൽ കൊണ്ടുവിട്ട മകളെ തിരികെ കൂട്ടാനായി എത്തിയപ്പോഴാണ് മകളെ ഡേ കെയറിൽ വിട്ടിട്ടില്ലെന്ന വിവരം ഒലീവിയ എന്ന ഒരു വയസുകാരിയുടെ പിതാവ് ഇറ്റിയന്ന ആൻസലറ്റ് തിരിച്ചറിഞ്ഞത്. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കാറിനുള്ളിലെ ചൈൽഡ് സീറ്റിൽ പിഞ്ചുകുഞ്ഞിനെ ചലനമറ്റ…

Read More

ഭർത്താവിന് 3 ലക്ഷം കടം; വീട്ടാൻ കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റ് 40 കാരി അമ്മ

ഭർത്താവിന്‍റെ കടം തീർക്കാൻ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ രാമനഗരയിലാണ് സംഭവം. 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബെംഗ്ലൂരുവിലെ ഒരു യുവതിക്ക് 1.5 ലക്ഷം രൂപക്കാണ് 40 കാരിയായ അമ്മ വിറ്റതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ അഞ്ചിനാണ് സംഭവം. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ യുവതി പണം വാങ്ങി വിറ്റതാണെന്ന് പൊലീസ് കണ്ടെത്തുന്നത്. രാമനഗരയിലെ താമസക്കാരായ…

Read More

ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി

ആലപ്പുഴയിൽ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ സ്കാനിങ് സെന്‍ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി. രണ്ടു സ്കാനിങ് സെന്‍ററുകളും ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍, അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ്…

Read More

ബേബി കോൺ ഫ്രൈ; എളുപ്പത്തിൽ ഉണ്ടാക്കാം

ബേബി കോൺ ഉപയോഗിച്ച് പല വിഭവങ്ങളും നാം തയ്യറാക്കാറുണ്ട്. എന്നാൽ ഇത് ഫ്രൈ ചെയ്ത് കഴിച്ചിട്ടുണ്ടോ? നാലുമണി ചായയ്ക്കൊപ്പം ബേബി കോൺ കൊണ്ട് രുചികരമായ ഒരു സ്നാക്ക് ആയാലോ? ഈ ബേബി കോൺ ഫ്രൈ എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം. ഒരു പാനിൽ വെള്ളമൊഴിച്ച് അതിൽ ബേബി കോൺ ചേർത്ത് തിളപ്പിക്കുക. ഇവ നടുവേ മുറിച്ചിടാം. കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും തിളപ്പിക്കണം. ബേബി കോൺ മൃദുലമായി വരുമ്പോൾ വെള്ളത്തിൽ നിന്ന് നീക്കി, ഇതി മുളക് പൊടിയും ഉപ്പും…

Read More

കമല തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന അവരെ കൊച്ചു കുട്ടിയെപ്പോലെയെ വകവയ്ക്കൂ; ട്രംപ്

ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് വൈറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന അവരെ കൊച്ചു കുട്ടിയെപ്പോലെയെ വകവയ്ക്കൂയെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. അമേരിക്കയിൽ നവംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പ് അടുക്കുന്തോറും കമല ഹാരിസ് വെറും കുട്ടിയാണെന്ന തരത്തിലേക്കു പ്രചാരണം നടത്തുകയാണ് ട്രംപും അനുയായികളും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കമലയെ വെറുമൊരു കുട്ടിയെപ്പോലെ കണക്കാക്കുമെന്നായിരുന്നു റേഡിയോ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. അതിനിടെ, ഡോണൾഡ് ട്രംപിനുവേണ്ടി വീണ്ടും സംഭാവന നടത്തി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ഒക്ടോബറിന്റെ ആദ്യ…

Read More

അരും കൊല..; പിശാചുബാധയെന്ന വിശ്വാസത്തിൽ സ്വന്തം കുഞ്ഞിനെ അച്ഛൻ നിലത്തടിച്ചു കൊന്നു

അന്തവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരയായിത്തീർന്നിരിക്കുന്നു പത്തുമാസം പ്രായമുള്ള കുഞ്ഞ്. രാജസ്ഥാനിലെ ബുണ്ടിയിലാണു സംഭവം. പിശാചു ബാധിച്ചെന്നു പറഞ്ഞ് സ്വന്തം കുഞ്ഞിനെ അച്ഛൻ നിലത്തടിച്ചു കൊല്ലുകയായിരുന്നു. രാത്രിയിൽ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് യുവാവ് ഭാര്യയ്ക്കരികിൽനിന്നു കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയത്. കുഞ്ഞിൻറെ കരച്ചിൽ കേട്ടു ഞെട്ടിയുണർന്ന വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിക്കുകയായിരുന്നു. യുവാവ് ഒരു വർഷമായി ഭാര്യാവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇയാൾ കുറേക്കാലമായി മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു….

Read More

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ. തകഴി സ്വദേശിയാണ് അറസ്റ്റിലായത്. ആൺസുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. അമ്മ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം ആണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു.  മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രസവത്തിനിടെ തന്നെ കുഞ്ഞ് മരിച്ചതാണോ അതോ ജനിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നോ എന്ന കാര്യമാണ് ഇനി കണ്ടെത്താനുള്ളത്. കുഞ്ഞിനെ…

Read More

നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; 2 പേർ പിടിയിൽ

തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. ഓഗസ്റ്റ് ഏഴാം തീയതി വീട്ടിൽ വച്ച് പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം….

Read More

തൃശൂരിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ചു നിലയിൽ കണ്ടെത്തി

തൃശൂർ ചിറമനെങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് കുട്ടി കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ അമ്മ ജിഷ കാണുന്നത്. ഇവർ അയൽ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളത്തിൽ മലർന്നു പൊങ്ങിക്കിടക്കുന്നന്ന നിലയിലായിരുന്നു കുട്ടി. നാട്ടുകാർ വിവരം എരുമപ്പെട്ടി പൊലീസിനെ അറിയിച്ചു. കുന്നംകുളത്തുനിന്ന് അഗ്‌നിരക്ഷാ സംഘമെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ കുന്നംകുളം താലൂക്ക്…

Read More