
ബാബാ സിദ്ദീഖിയുടെ മകന് വധഭീഷണി
കൊല്ലപ്പെട്ട എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ മകന് വധഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ഇ-മെയിൽ വഴിയാണ് മകൻ സീഷൻ സിദ്ദീഖിക്ക് ഭീഷണി ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. പിതാവ് കൊല്ലപ്പെട്ടതുപോലെ കൊല്ലപ്പെടും എന്നാണ് ഭീഷണിയെന്ന് പോലീസ് പറയുന്നു. പത്ത് കോടി രൂപ സീഷനിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇനിയും ഇത്തരം ഇ-മെയിലുകൾ വരുമെന്നും സന്ദേശത്തിൽ പറയുന്നു. ഡി-കമ്പനിയിൽ നിന്നാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്ന് സീഷൻ പറഞ്ഞു. അവർ മോചനദ്രവ്യമായി പത്ത് കോടി…