കോയമ്പത്തൂരിലേക്ക് പരീക്ഷയ്ക്ക് പോയ ബിടെക് വിദ്യാർഥി അപകടത്തിൽ മരിച്ചു

പരീക്ഷ എഴുതാൻ പോയ ബിടെക് വിദ്യാർഥി അപകടത്തിൽ മരിച്ചു. വടക്കഞ്ചേരി സ്വദേശി മുഹമ്മദ് അൻസലാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിലാണ് സംഭവം നടന്നത്. വിദ്യാർഥി സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിലെ കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്നു അൻസിൽ. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ​ഗുരുതരമായി പരിക്കേറ്റ അൻസിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

Read More

കൊവിൻ ആപ്പിലെ വിവര ചോർച്ച: 22 കാരനായ ബിടെക് വിദ്യാർത്ഥി പ്രധാന പ്രതി

കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയ 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടർ എമർജൻസി റസ്‌പോൺസ് ടീമിനായിരുന്നു അന്വേഷണ ചുമതല. വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയത്. വിവര ചോർച്ചയിൽ…

Read More