
കുവൈത്തിലെ പള്ളികളിൽ വിശ്വാസികളുടെ തിരക്ക്; ഒരുക്കങ്ങൾ പൂർത്തിയായി
കുവൈത്തിലെ പ്രധാന പള്ളികളിൽ വിശ്വാസികളുടെ തിരക്കേറി. രാത്രി പ്രാർത്ഥനകൾ നിർവഹിക്കുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഔഖാഫ് മന്ത്രാലയം പറഞ്ഞു. ഗ്രാൻഡ് മോസ്‌കിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗതം സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. വളണ്ടിയർമാർ മെഡിക്കൽ എമർജൻസി ടീമുകൾ, ക്ലിനിക്കുകൾ, ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സേവനം പള്ളികളിൽ സജീവമാണ്. ഖിയാം പ്രാർത്ഥനകൾ ലൈവായി സംപ്രേഷണം ചെയ്യും. ഇടവേളകളിൽ പണ്ഡിതരുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടെ പ്രത്യേക മത പരിപാടികളും സംപ്രേഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനപ്പെട്ട പള്ളികളിൽ…