
സുരക്ഷ മുഖ്യം; 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കി സ്റ്റാലിൻ സർക്കാർ
തമിഴ്നാട്ടിലെ നിരത്തുകളിലേക്ക് പിങ്ക് ഓട്ടോകളെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗുണഭോക്താക്കളായ വനിതകൾക്ക് ഓട്ടോകൾ കൈമാറി. നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സംസ്ഥാന സാമൂഹികക്ഷേമ, വനിതാ ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് 100 പിങ്ക് ഓട്ടോകൾ നിരത്തുകളിലേക്ക് ഇറക്കിയത്. സ്ത്രീയാത്രക്കാർക്ക് സുരക്ഷയും സ്ത്രീ ഡ്രൈവർമാർക്ക് വരുമാനവും ഉറപ്പാക്കുക എന്നതാണ് പിങ്ക് ഓട്ടോ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ പേരിൽ നഗര സ്വയം സഹായ സംഘത്തിലെ വനിതാ അംഗങ്ങൾക്ക് 50 ഇലക്ട്രിക് ഓട്ടോകളും…