തേനെടുക്കാൻ പോയി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തേനെടുക്കാൻ പോയി കാണാതായ യുവാവിന്‍റെ മൃതദേഹം വെള്ളംനിറഞ്ഞ കുഴിയിൽ കണ്ടെത്തി. അട്ടപ്പാടിയില്‍നിന്ന് തേനെടുക്കാനെത്തിയ സംഘത്തിലെ കരുവാര ഉന്നതിയിലെ 24 വയസു പ്രായമുള്ള മണികണ്ഠന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിനുതാഴെ തരിപ്പപ്പതി മുണ്ടനാട് കരിമല മാവിന്‍ചോടിനുസമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് മണികണ്ഠനെ കാണാതായത്. മണികണ്ഠൻ വീണതായി കരുതിയിരുന്ന, വെള്ളം നിറഞ്ഞ കുഴിയില്‍നിന്നുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കോങ്ങാട്, മണ്ണാര്‍ക്കാട് അഗ്‌നിരക്ഷ സേനകളും പാലക്കാട് നിന്നുള്ള സ്‌കൂബ ടീമും ചേര്‍ന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്ത…

Read More

മധുവധക്കേസ്: സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി സതീശൻ രാജിവച്ചു

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിൽ ഹൈക്കോടതിയിലുള്ള അപ്പീലിൽ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ച സീനിയർ അഭിഭാഷകൻ കെ.പി.സതീശൻ രാജിവച്ചു. വിചാരണക്കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷകരെ സ്പെഷൽ പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നു മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.  സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലിയും സഹോദരി സരസുവും സത്യഗ്രഹം നടത്തിയിരുന്നു. മധു കേസിൽ മണ്ണാർക്കാട് കോടതിയിൽ ഹാജരായ രാജേഷ് എം.മേനോനെ ഹൈക്കോടതിയിലും നിയോഗിക്കണമെന്നാണു ആവശ്യം. ശിക്ഷയിൽ ഇളവു തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന…

Read More