അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു. സ്വർണഗദ്ധ സ്വദേശി കാളി (61) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് സമീപമുള്ള വനമേഖലയിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.ആക്രമണം ഒഴിവാക്കാൻ ശ്രമിച്ച കാളിയെ കാട്ടാന ചവിട്ടി പരിക്കേൽപ്പിച്ചു. സംഭവ സ്ഥലത്തെത്തിയ വനപാലകരുടെ സഹായത്തോടെ കാളിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം ; ഒരു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശ്ശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ്. 

Read More

അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അട്ടപ്പാടി മധു വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.ശിക്ഷിക്കപ്പെട്ട 14 പ്രതികളാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകക്കുറ്റം നിലനില്‍ക്കുന്ന കേസാണിത്. അതിനാല്‍ ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെ ആവശ്യം.തെളിവുകള്‍ പരിഗണിച്ചപ്പോള്‍ കീഴ്‌ക്കോടതിക്ക് തെറ്റുപറ്റിയെന്നുമാണ് പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്.

Read More

മധു വധക്കേസ്: വൻ സാമ്പത്തിക ഇടപാട് നടന്നു; രാജി വച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് രാജി വച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി.സതീശൻ. കേസിൽനിന്നു പിൻമാറുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”മധുവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സർക്കാർ സ്ഥിര നിക്ഷേപം നൽകി. ഒരു സഹോദരിക്ക് ജോലി നൽകി. 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല. കടം എടുക്കുന്ന സാഹചര്യത്തിലെത്തിയിക്കുകയാണ്. കാശ് എങ്ങനെ പോകുന്നുവെന്ന് അവർക്ക് അറിയില്ല. തർക്കം വന്നതോടെയാണു ഞാൻ കേസിൽനിന്ന്…

Read More

മധു വധക്കേസ്: 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്, കൂറുമാറിയവർക്കെതിരെ നടപടിക്ക് നിർദ്ദേശം

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. 16ാം പ്രതി മുനീറിന് അഞ്ഞൂറ് രൂപ പിഴ…

Read More

മധു കേസിൽ ഇന്ന് വിചാരണ കോടതി വിധി പറയും

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് വിചാരണ കോടതി വിധി പറയും. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്.  ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്….

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

സാങ്കേതിക സർവകലാശാല താൽകാലിക വിസി നിയമനത്തിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ഡോ. സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്‍റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ………………………….. സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കേരള ജനതയ്ക്ക് വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷകരവുമായതുമായ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിന് തുടക്കമായി. ഹമദ് അന്താരാഷട്ര വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സ്വീകരിച്ചു. …………………………… ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. …………………………… കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നഷ്ടപരിഹാരം നൽകണമെന്ന്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന്‍റെ മരണത്തിന് മറ്റ് കാരണങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മധുവിന്‍റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് 4 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ………………………. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ നടപടി വേണമെന്ന് എൽഡിഎഫ്. കരാര്‍…

Read More