ഗാസ – ഇസ്രായേൽ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നുവെന്ന് യുഎൻ അറിയിച്ചു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര യുഎൻ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടനും ഫ്രാൻസും പ്രതികരിച്ചു. വെടിനിർത്തൽ ചർച്ചക്ക് വഴിയൊരുക്കാൻ ഈജിപ്ത് സംഘം ദോഹയിലേക്ക് പുറപ്പെട്ടു. ഗസ്സയിലേക്ക് സഹായം അനുവദിക്കണമെന്ന മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം ഇസ്രായേൽ സുപ്രിം കോടതി തള്ളി.

Read More

ഹിമാചലില്‍ കുരങ്ങുകളെ കൊല്ലാൻ അനുമതി നേടിയെടുത്ത് കര്‍ഷകനേതാവ്

ആപ്പിള്‍ വിളയുന്ന സിംല താഴ്വാരങ്ങളില്‍ കുരങ്ങുശല്യമായിരുന്നു കർഷകർക്ക് ഭീഷണി. വിളനഷ്ടത്തിനൊപ്പം മനുഷ്യജീവനുനേരേയും ഭീഷണിയായി കുരങ്ങുകള്‍ മാറിയപ്പോള്‍ ഹിമാചല്‍പ്രദേശിലെ കർഷകർ വർഷങ്ങള്‍നീണ്ട പോരാട്ടം നടത്തി.പോരാട്ടങ്ങള്‍ക്കൊടുവില്‍ കുരങ്ങുകളെ വെടിവെച്ചുകൊല്ലാനുള്ള അനുമതിയും നേടി. കുരങ്ങുശല്യത്തിന് അറുതിവരുത്തിയ ആ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി കർഷകനേതാവ് ഡോ. ഒ.പി. ഭുരൈത്തയായിരുന്നു.കർഷകർ ആപ്പിള്‍ വെള്ള പെയിന്റടിച്ചുനോക്കി, അതു വെള്ളത്തില്‍മുക്കി നശിപ്പിക്കും. പിന്നെ ചെടിയൊന്നാകെ നശിപ്പിക്കും. ഇതിനൊപ്പം മയില്‍, കാട്ടുപന്നി, നീലക്കാള എന്നിവയുടെ ശല്യവുംകൂടിയായപ്പോള്‍ പറയേണ്ടതില്ല. പ്രതിവർഷം 1200 കോടി രൂപയുടെ നഷ്ടമാണ് ഹിമാചലിലെ കർഷകർ അനുഭവിച്ചത്. 2005…

Read More

ഗാസ – ഇസ്രായേൽ ആക്രമണം: 70 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

ഗാസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 70 പലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 431 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. ഇസ്രായേൽ സേന കരയുദ്ധം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെ പലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിനിടെ, ഗസ്സയിൽ 170 കുഞ്ഞുങ്ങളെ ഇസ്രായേൽ വധിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മധ്യ ഗസ്സയിലെ ദൈർ അൽ ബലഹിൽ യു.എൻ ഓഫിസിന് നേരെയും ആക്രമണം നടന്നു. ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും അഞ്ച് ജീവകാരുണ്യ പ്രവർത്തകർക്ക് പരിക്കേൽക്കുകയും…

Read More

യമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കും; മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

യമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, യമൻ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് കഴിഞ്ഞ ദിവസം വ്യോമാക്രമണം ആരംഭിച്ചത്.

Read More

യമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്; 31 പേർ കൊല്ലപ്പെട്ടു

യമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്. 31 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തലസ്ഥാനമായ സനാ, തൈസ്, ദാഹ്യാൻ നഗരങ്ങളിലാണ് ആക്രമണമുണ്ടായത്. ജനുവരിയിൽ യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ സൈനിക ദൗത്യമായിരുന്നു ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണം. ഹൂതികൾക്കെതിരെയുള്ള ആക്രമണ പരമ്പര യു.എസ് ആഴ്ചകളോളം തുടർന്നേക്കുമെന്നാണ് സൂചന. അതേസമയം, പ്രകോപനങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. യു.എസിന്റേത് യുദ്ധക്കുറ്റമാണെന്നും ആരോപിച്ചു. ഗാസയിലേക്ക് സഹായം…

Read More

വന്യജീവി ആക്രമണത്തിൽ പ്രതിഷേധം; വയനാട്ടിൽ ഇന്ന് ഹർത്താൽ

വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും പ്രഖ്യാപിച്ച ഹർത്താൽ ഇന്ന്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഒന്നും ഹർത്താലിനെ പിന്തുണച്ചിട്ടില്ല. ഹർത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചു. നികുതി…

Read More

‘അത് നീയാണല്ലേ..; തിയേറ്റർ സന്ദർശനത്തിനിടെ വില്ലൻ നടന് പരസ്യമായി പ്രേക്ഷകയുടെ അടി

സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളെ കണ്ടാൽ ചിലപ്പോൾ ഇയാൾക്ക് നേരിട്ട് രണ്ടടി കൊടുക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അങ്ങനെ ഒരനുഭവം ഉണ്ടായിരിക്കുകയാണ് തെലുങ്ക് നടൻ എൻ.ടി രാമസ്വാമിക്ക്. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിയേറ്റർ സന്ദർശനത്തിനെത്തിയപ്പോഴാണ് രാമസ്വാമിക്ക് പരസ്യമായി അടി കിട്ടിയത്. കഴിഞ്ഞദിവസമാണ് ലവ് റെഡ്ഡി എന്ന ചിത്രം തെലുങ്കിൽ റിലീസായത്. അഞ്ജൻ രാമചന്ദ്ര, ശ്രാവണി എന്നിവരാണ് സമരൻ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. ചിത്രത്തിലെ കൊടുംവില്ലനായാണ് രാമസ്വാമി എത്തിയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദിൽ തിയേറ്റർ…

Read More

നേരിടുന്നത് കടുത്ത സൈബർ ആക്രമണം; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകൾ. അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു,…

Read More

ലബനന് സഹായം വാഗ്ദാനം ചെയ്ത് കൂടുതല്‍ രാജ്യങ്ങള്‍; സ്ഫോടനങ്ങൾ യുദ്ധത്തിന് സാധ്യത വര്‍ധിപ്പിച്ചതായി ആശങ്ക

ലെബനനിലെ ‘പേജർ’ സ്ഫോടന പരമ്പര വാര്‍ത്തകളില്‍ നിറയുകയാണ്. ലെബനനില്‍ ഹിസ്‌ബുല്ല ഉപയോഗിക്കുന്ന അനേകം പേജറുകള്‍ ഒരേസമയം പൊട്ടിത്തറിക്കുകയായിരുന്നു. സ്ഫോടനങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പരിക്കേറ്റത് രണ്ടായിരത്തിലേറെ പേര്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനങ്ങളും മരണങ്ങളും മധ്യപൂര്‍വദേശത്തെ സ്ഥിതിഗതികള്‍ സംഘര്‍ഷാത്മകമാക്കിട്ടുണ്ട്. മേഖല ഒരു പൂര്‍ണയുദ്ധത്തിലേക്ക് മാറുമോ എന്ന ആശങ്കയും ശക്തമാണ്. പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കി കൂടി ലബനനില്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. പേജര്‍ സ്ഫോടനങ്ങളില്‍ 12പേര്‍ കൊല്ലപ്പെടുകയും 2800ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാക്കിടോക്കി പൊട്ടിത്തെറിച്ച് 14പേര്‍ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്….

Read More

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി; സഹോദരിയെ 25കാരൻ വെട്ടി പരുക്കേൽപ്പിച്ചു

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് സഹോദരൻ സഹോദരിയെ വെട്ടി പരുക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്. സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ആര്യ മരുതറോഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സ് പഠിക്കുകയാണ്.

Read More