ഓശാന ചടങ്ങുകൾക്കിടെ കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പിന് അപ്രതീക്ഷിത അതിഥി, സന്ദർശിച്ച് എംവി ഗോവിന്ദൻ

കോഴിക്കോട്: കോഴിക്കോട് അതിരൂപതയൂടെ ആദ്യ ആർച്ച് ബിഷപ്പ് ഡോക്ടർ വർഗ്ഗീസ് ചക്കാലക്കലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ദേവമാതാ കത്തീഡ്രലിൽ ഓശാന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ആശംസകളുമായി എം.വി. ഗോവിന്ദനെത്തിയത്. മന്ത്രി മുഹമ്മദ് റിയാസും കൂടെ ഉണ്ടായിരുന്നു. ആർച്ച് ബിഷപ്പും എം.വി. ഗോവിന്ദനും സൗഹൃദം പങ്കുവെച്ച് പിരിഞ്ഞു. ഇന്നലെയാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പിനെ ആർച്ച് ബിഷപ്പായും വത്തിക്കാനിൽ നിന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ആർച്ച് ബിഷപ്പിനെ സന്ദർശിച്ചിരുന്നു. മലബാർ മേഖലയിലെ…

Read More