മസ്തകത്തിന് പരിക്കേറ്റ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. മരണകാരണം ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. മുറിവിലെ അണുബാധ മസ്തകത്തിലേക്കും ബാധിച്ചുവെന്നും തുമ്പിക്കൈയിലേക്കും അണുബാധ വ്യാപിച്ചിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടിൽ പറയുന്നു. മുറിവിന് 65 സെന്റീമീറ്റർ ചുറ്റളവും 15 സെന്റീമീറ്റർ വ്യാസവുമുണ്ടായിരുന്നുവെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിലെ വിലയിരുത്തൽ.

Read More

അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

തൃശ്ശൂർ അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ചാലക്കുടി-അതിരപ്പിള്ളി പാതയ്ക്ക് സമീപമാണ് കാട്ടാനകൾ ഇറങ്ങിയത്. പത്തേആറിലുള്ള പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് കാട്ടാനകൾ ഇറങ്ങിയത്. എണ്ണപ്പന മറിച്ചിട്ട് ആനകൾ അത് ഭക്ഷിക്കുകയും ചെയ്തു. പിന്നാലെ ചാലക്കുടി-മലക്കപ്പാറ റോഡ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി. പിന്നീട് വാഹനഗതാഗതം പുനഃസ്ഥാപിച്ചു. പല സമയത്തും ആനകൾ പുഴകടന്ന് പ്രദേശത്ത് എത്താറുണ്ട്. എന്നാൽ ആനകളെ പ്രതിരോധിക്കാൻ ആവശ്യമായ സജ്ജീകരണങ്ങളൊന്നും ഇല്ലെന്നാണ് ആരോപണം. വാച്ചുമരം ആദിവാസിക്കോളനിയിലെ…

Read More