പകർപ്പവകാശ ലംഘന പരാതി; സംവിധായകൻ ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

സംവിധായകൻ ശങ്കറിനെതിരെ അസാധാരണ നടപടിയുമായി ഇ.ഡി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. പകർപ്പവകാശ ലംഘന പരാതിയിൽ ആണ്‌ നടപടി. കള്ളപ്പണ നിയമം ചുമത്തിയാണ് നടപടി. രജനി ചിത്രം യന്തിരന്റെ കഥ മോഷ്ടിച്ചെന്ന പരാതിയിലാണിത്. 1996ൽ പുറത്തിറങ്ങിയ പുസ്തകം പ്രമേയം എന്നാണ് പരാതി. യെന്തിരൻ 290 കോടി രൂപ കളക്ഷൻ നേടിയെന്ന് ഇ.ഡി. ഇതിനായി ശങ്കറിന് 11.5 കോടി രൂപ ആണ്‌ പ്രതിഫലം കിട്ടിയതെന്നും ഇ.ഡിയുടെ കണ്ടെത്തൽ. 

Read More

ഫ്ലാറ്റ് തട്ടിപ്പു കേസ്: നടി ധന്യ മേരി വർഗീസിൻ്റെ ഒന്നര കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്ളാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്നാണ് കേസ്.

Read More

എഡിഎമ്മിൻ്റെ മരണം: വരവിൽ കവിഞ്ഞ സമ്പാദ്യമെന്ന് ആരോപണം; പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി

എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി. മാസം 27000 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഇദ്ദേഹം 80 ലക്ഷം രൂപ ചെലവഴിച്ച് ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് പിന്നിൽ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടെന്നാണ് ആരോപണം. കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ.മോഹനനാണ് ആരോപണം ഉന്നയിച്ച് വിജിലൻസിന് പരാതി നൽകിയത്. അഴിമതി തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

Read More

ഹാഥ്റസ് ദുരന്തം; ഹാഥ്റസ് ദുരന്തത്തില്‍ പൊലീസ് തിരയുന്ന ആള്‍ദൈവം ഭോലെ ബാബയുടെ പേരില്‍ 100ലധികം കോടിയുടെ സ്വത്ത്

ഹാഥ്റസ് ദുരന്തത്തില്‍ പൊലീസ് തിരയുന്ന വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. 24 ആശ്രമങ്ങള്‍ അടങ്ങുന്ന ഒരു ശൃംഖലയും ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ ഉണ്ടെന്നും കുറഞ്ഞത് 100 കോടി രൂപയുടെ സ്വത്തുണ്ടെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഭോലെ ബാബയുടെ സത്സംഗിനെത്തിയ 122 പേരാണ് തിക്കിലും തിരക്കിലും പെട്ട് ചൊവ്വാഴ്ച മരിച്ചത്. അപകടത്തിനുശേഷം ബാബ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്‍റെ അനുയായികളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു….

Read More

ആരുദ്ര തട്ടിപ്പ് കേസ്: ബിജെപി നേതാവും നടനുമായ ആർ.കെ സുരേഷിന്റെ സ്വത്ത് മരവിപ്പിക്കാൻ നീക്കം

ആരുദ്ര തട്ടിപ്പ് കേസിൽ പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത ബിജെപി നേതാവും നടനുമായ ആർ.കെ.സുരേഷിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ പൊലീസ് നീക്കം. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് വിഭാഗമാണ് ഇതു സംബന്ധിച്ച നിർദേശം അധിക‍ൃതർക്കു സമർപ്പിച്ചത്. സ്വത്തു മരവിപ്പിക്കാനുള്ള നീക്കത്തിനെതിരെ സുരേഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തമിഴ്‌നാട് നിക്ഷേപക സംരക്ഷണ നിയമത്തിനായുള്ള (ടിഎൻപിഐഡി) പ്രത്യേക കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു.  ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 30,000 രൂപ വരെ പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിച്ചതിന്…

Read More

ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയാല്‍ ബിനാമി ഇടപാട് ആകണമെന്നില്ല: കോടതി

ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയാല്‍ ബിനാമി ഇടപാടായി കാണാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഇന്ത്യന്‍ സമൂഹത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ പേരില്‍ വസ്തു വാങ്ങാന്‍ പണം നല്‍കിയാല്‍ അത് ബിനാമി ഇടപാട് ആകണമെന്നില്ല. പണത്തിന്റെ ഉറവിടം പ്രധാനമാണ്. എന്നാല്‍ നിര്‍ണായകമല്ലെന്നും ജസ്റ്റിസ് തപബ്രത ചക്രവര്‍ത്തി, പാര്‍ത്ഥ സാര്‍ത്തി ചാറ്റര്‍ജി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കുടുംബ സ്വത്ത് തകര്‍ക്ക കേസിലാണ് കോടതിയുടെ നിരീക്ഷണം. അച്ഛന്‍ അമ്മയ്ക്ക് നല്‍കിയ സ്വത്ത് ബിനാമിയാണെന്ന് ആരോപിച്ചായിരുന്നു മകന്‍ ഹര്‍ജി നല്‍കിയത്. കുറ്റം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരന്‍…

Read More

60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം വേണം: യുഎഇ കസ്റ്റംസ്

യുഎഇയിൽ 60,000 ദിർഹമോ (13.5 ലക്ഷം രൂപ) അതിൽ കൂടുതലോ മൂല്യമുള്ള വസ്തുക്കൾ കൈവശംവയ്ക്കുന്ന യാത്രക്കാർ സത്യവാങ്മൂലം നൽകണമെന്ന് കസ്റ്റംസ് അധികൃതർ. സ്വർണം, വജ്രം തുടങ്ങി വിലപിടിച്ച വസ്തുക്കൾ, കറൻസി, മറ്റു വസ്തുക്കൾ എന്നിവയാണെങ്കിലും നിശ്ചിത മൂല്യത്തെക്കാൾ കൂടുതലുണ്ടെങ്കിൽ അക്കാര്യം ബോധിപ്പിക്കണം. യുഎഇയിൽനിന്ന് പോകുന്നവർക്കും രാജ്യത്തേക്കു വരുന്നവർക്കും ഇത് ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. 18 വയസ്സിനു താഴെയുള്ളവരുടെ കൈവശമുള്ള വസ്തുക്കൾ രക്ഷിതാക്കളുടെ കണക്കിലാണ് പെടുത്തുക.

Read More