മൂന്ന് ടേം നിബന്ധന നിയമസഭാ തെരഞ്ഞെടുപ്പിലും നടപ്പിലാക്കാനൊരുങ്ങി മുസ്‍ലിം ലീഗ്

മൂന്ന് ടേം നിബന്ധന നിയമസഭാ തെരഞ്ഞെടുപ്പിലും നടപ്പിലാക്കാനൊരുങ്ങി മുസ്‍ലിം ലീഗ്. മൂന്ന് തവണ എംഎല്‍എമാരായവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നിങ്ങനെ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 30% സീറ്റ് യുവജനങ്ങൾക്ക് നൽകാനും ആലോചനയുണ്ട്. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ നിബന്ധനകൾ ചർച്ചക്ക് വെക്കും. പി.കെ കുഞ്ഞാലിക്കുട്ടി(വേങ്ങര), എം.കെ മുനീർ(കൊടുവള്ളി), പി.കെ ബഷീർ(ഏറനാട്), മഞ്ഞളാംകുഴി അലി(മങ്കട), പി.ഉബൈദുല്ല(മലപ്പുറം),എന്‍.എ നെല്ലിക്കുന്ന്(കാസർകോട്), അഡ്വ. എന്‍ ഷംസുദ്ദീന്‍(മണ്ണാർക്കാട്) എന്നീ ഏഴ് പേരാണ് മൂന്ന്…

Read More

ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 81 സീറ്റുകളിലും മത്സരിക്കുമെന്ന് ഹേമന്ത് സോറൻ

വരുന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 81 സീറ്റുകളിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. കൂടാതെ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സംസാരിച്ച സോറൻ, പാർട്ടിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും സംസ്ഥാനത്ത് സഖ്യം അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. 2025 ജനുവരി 5 ന് വിധാൻ സഭയുടെ കാലാവധി അവസാനിക്കുന്നതിനാൽ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷമായ ബിജെപിയിൽ നിന്ന് വ്യത്യസ്തമായി,…

Read More

ഹരിയാനയിലെ തോൽവി രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അശോക് ​ഗെഹ്ലോട്ട്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പി​​ന്‍റെ ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും, എന്നാൽ ഇത് രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ ഏഴ് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പാർട്ടിതലത്തിലുള്ള അവലോകനത്തിനുശേഷം മാത്രമേ ഹരിയാനയിലെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുകയുള്ളു എന്നും തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺ​ഗ്രസിന്റെ പദ്ധതികൾ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെടുന്നുണ്ട് എന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ഗെഹ്ലോട്ട് കൂട്ടിചേർത്തു.

Read More

‘ഹരിയാനയില്‍ 20 മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നു’; തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകി കോൺഗ്രസ്

ഹരിയാനയിലെ ഇവിഎം ക്രമക്കേട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകി കോൺഗ്രസ്. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. 20 മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണു പരാതിയിൽ പറയുന്നത്. മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീൻ ക്രമക്കേടാണ് കോൺഗ്രസ് ഉയർത്തുന്നത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ എങ്ങനെ 99 ശതമാനം ചാർജ് എങ്ങനെ വന്നുവെന്ന പ്രധാനമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പാനിപത്ത്, നർലൗൾ, കർനാൽ, ഇന്ദ്രി, പട്ടൗഡി തുടങ്ങിയ 20…

Read More

ഹരിയാനയിലെ പരാജയം; നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തെ കുറിച്ച് വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ നേതാക്കളുടെ താൽപര്യം ഒന്നാമതും പാർട്ടി താൽപര്യം രണ്ടാമതായെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. 2014നു ശേഷം ഹരിയാനയിൽ കോൺഗ്രസിന്റെ മൂന്നാമത്തെ തോൽവിയാണെന്ന് രാഹുൽ നേതാക്കളെ ഓർമപ്പെടുത്തി. യോഗത്തിനു ശേഷം പതിവിനു വിപരീതമായി രാഹുൽ കോൺഗ്രസ് ആസ്ഥാനത്തെത്തി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം തോൽവിയുടെ കാരണം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കാൻ കോൺഗ്രസ്…

Read More

ജമ്മുകശ്മീരിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്

ജമ്മുകശ്മീരിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്. 40 മണ്ഡലങ്ങളാണ് അവസാനഘട്ടത്തിൽ വിധി എഴുതുന്നത്. 23 മണ്ഡലങ്ങൾ ജമ്മു മേഖലയിലും 17 എണ്ണം കശ്മീരിലുമാണ്.. 449 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബന്ദിപ്പോര, ബാരാമുള്ള, കുപ്‌വാര, ജമ്മു, കത്വ, ഉധംപൂർ, സാംബ തുടങ്ങി മണ്ഡലങ്ങളിലാണ് പ്രധാന പോരാട്ടം. 1494 പോളിങ് സ്റ്റേഷനുകൾ ആണ് വോട്ടെടുപ്പിന് തയ്യാറായിരിക്കുന്നത്.

Read More

ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ; കോൺഗ്രസും നാഷണൽ കോൺഫറൻസും കൈകോർത്തേക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു കശ്മീരിൽ കോൺ​ഗ്രസും നാഷണൽ കോൺഫറൻസും കൈകോർക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സീറ്റ് വിഭജന ചർച്ചകൾ നടക്കുകയാണെന്നും ഇരു പാർട്ടികളും ഒന്നിക്കാൻ തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് നേതാക്കളും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിലെത്തിയിട്ടുണ്ട്. സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാഷണൽ കോൺഫറൻസിൻ്റെയും കോൺഗ്രസിൻ്റേയും നേതാക്കൾ ശ്രീനഗറിൽ ബുധനാഴ്ച രാത്രി യോഗം ചേർന്നിരുന്നു. ഇരു പാർട്ടികളും തമ്മിലുള്ള…

Read More

ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടർന്നേക്കും

ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടർന്നേക്കുമെന്ന സൂചന നല്കി ബിജെപി. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗത്തിൽ ജെപി നദ്ദയേയും ഉൾപ്പെടുത്തി. ജനുവരി വരെ നദ്ദയ്ക്ക് കാലാവധി നീട്ടി നല്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. അതേസമയം അദ്ധ്യക്ഷ സ്ഥാനത്ത് നദ്ദയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ പേരാണ് ആർഎസ്എസ് നിർദ്ദേശിച്ചതെന്ന റിപ്പോർട്ടും വന്നിരുന്നു. അതേസമയം അദ്ധ്യക്ഷനെക്കുറിച്ച് എന്തെങ്കിലും അറിയിപ്പ് ബിജെപി…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എം.പിമാർ രാജി വെച്ചു; കേന്ദ്രമന്ത്രി സഭയിലും അഴിച്ചുപണി

നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംപിമാര്‍ രാജിവച്ചു. ബിജെപിയുടെ പത്ത് നേതാക്കളാണ് എംപി സ്ഥാനം ഇന്ന് രാജിവച്ചത്. ബിജെപിയുടെ 12 എംപിമാരാണ് എംഎല്‍എമാരായി വിജയിച്ചത്. ഇതില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവെച്ചിട്ടില്ല. ഇവരും വൈകാതെ രാജിവയ്ക്കും. രാജിവച്ചവരില്‍ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍വൈകാതെ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. രാജിവെച്ച എംപിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ നിര്‍ണായക ചുമതലകള്‍…

Read More

മിസോറാമിൽ ഭരണകക്ഷിക്ക് തിരിച്ചടി; മുഖ്യമന്ത്രി സോറംതങ്ക തോറ്റു

മിസോറമിൽ ഭരണകക്ഷിയായ എംഎൻഎഫിന് അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടു. 40 അംഗ നിയമസഭയിൽ പാർട്ടിയുടെ ലീഡ് നില 11 സീറ്റുകളിൽ മാത്രമാണ്. സോറം പീപ്പിൾസ് മൂവ്‌മെൻറിന്റെ (സെഡ് പി എം) ലീഡ് നില കേവലഭൂരിപക്ഷം മറികടന്നു. മുഖ്യമന്ത്രിയും എംഎൻഎഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാൾ ഈസ്റ്റ് ഒന്നിൽ സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാനാർഥി ലാൽതൻസങ്കയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകൾക്കാണ് മിസോറം മുഖ്യമന്ത്രി പരാജയമറിഞ്ഞത്. ഉപമുഖ്യമന്ത്രി തവൻലൂയ സെഡ്പിഎം സ്ഥാനാർഥിയായ ഛുവാനോമയോട് 909 വോട്ടുകൾക്കും പരാജയപ്പെട്ടു….

Read More