മുഖത്തെ അസ്ഥികള്‍ തകര്‍ന്നു; കാഴ്ച നഷ്ടമായി: യുഎസില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ രോ​ഗിയുടെ ക്രൂരമായ ആക്രമണം

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ലീല ലാല്‍ (67) എന്ന നഴ്‌സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സ്റ്റീഫന്‍ സ്‌കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു. കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സ്റ്റീഫന്‍. ചൊവ്വാഴ്ച യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ലീലയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ലീലയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍…

Read More

മാങ്കുളത്ത് വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദിച്ച് വധുവിന്റെ ബന്ധുക്കൾ

മൂന്നാറിൽ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രഫറായ യുവാവിനെ വധുവിന്റെ ബന്ധുക്കൾ മർദിച്ച് പരുക്കേൽപിച്ചു. തൊടുപുഴ സ്വദേശിയും എറണാകുളം പാലക്കുഴയിൽ താമസക്കാരനുമായ ജെറിനാണ് (29) മർദനമേറ്റത്. തിങ്കളാഴ്ച മാങ്കുളത്തു വച്ചാണ് സംഭവം. മാങ്കുളം സ്വദേശിനിയായ യുവതിയുടെയും പത്തനംതിട്ട സ്വദേശിയായ യുവാവിന്റെയും വിവാഹ ചടങ്ങ് ചിത്രീകരിക്കാനായി ഏഴംഗ സംഘമാണ് എത്തിയത്. ഞായറാഴ്ച ഇവർക്ക് താമസിക്കാനായി ഏർപ്പെടുത്തിയ റിസോർട്ടിൽ വച്ച് വധുവിന്റെ അടുത്ത ബന്ധുക്കളുമായി ജെറിനും മറ്റും തർക്കമുണ്ടായിരുന്നു. തിങ്കളാഴ്ചത്തെ പരിപാടി കഴിഞ്ഞ് മടങ്ങുംവഴിയാണ് ഇവരുടെ കാർ തടഞ്ഞു നിർത്തി വധുവിന്റെ…

Read More

വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; അറസ്റ്റ്

തിരുവനന്തപുരം വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചികിത്സയിലിരുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ ചാവടിമുക്ക് സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് അറസ്റ്റ്. വർക്കല താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു ഡോക്ടറെ ഇയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. അയിരൂർ പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുനീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്; ഭർത്താവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

വേങ്ങരയിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ദുബായ് വഴി സൗദിയിലേക്ക് കടന്ന ഒന്നാം പ്രതി ഭർത്താവ് മുഹമ്മദ് ഫായിസിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. പ്രതിയെ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വേങ്ങര സ്വദേശിയായ നവവധുവിനാണ് ഭർതൃവീട്ടിൽ ക്രൂര മർദ്ദനമേറ്റത്. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിയുടെ കേൾവി ശക്തിക്ക് തകരാർ പറ്റിയിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയായ ഭർത്താവ് മുഹമ്മദ് ഫായിസിനെ ഇതുവരെ…

Read More

പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ

പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ. 27-കാരനായ പ്രവർത്തകനെ പീഡിപ്പിച്ച കേസിലാണ് ഹോലെനരസിപുര പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദേവഗൗഡയുടെ കൊച്ചുമകനും പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്. ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം…

Read More

8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ദില്ലിയിലെ കോട്‌ല മുബാറക്പൂരിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകളോളം ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേപ്പാൾ സ്വദേശിയാണ് പെൺകുട്ടി. സംഭവത്തിൽ അർജുൻ എന്ന യുവാവാണ് അറസ്റ്റിലായത്.  മെയ് 6 ന് കോട്‌ല മുബാറക്പൂർ പ്രദേശത്ത് നിന്നാണ് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഏകദേശം 24 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ ചികിത്സയിലാണ്. കുട്ടിയുടെ ശാരീരിക അവസ്ഥ…

Read More

തിരുവനന്തപുരത്ത് മൂന്നരവയസുകാരൻ പീഡനത്തിനിരയായി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് മൂന്നരവയസുകാരൻ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി മാരിക്കനിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സുഹൃത്തിന്റെ മകനെയാണ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനിടെ നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 50000 രൂപ പിഴയും നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്‌സോ ) ജഡ്ജ് കെ വിദ്യാധരൻ വിധിച്ചു. കോട്ടുകാൽ അടിമലത്തുറ മേലെ പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്തു ദാസിനെയാണ് ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ…

Read More

പതിനാലുകാരി തട്ടിക്കൊണ്ടുപോയ സംഭവം; കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ, പെൺകുട്ടി പീഡനത്തിനിരയായെന്ന് പൊലീസ്

വയനാട് പനമരത്തുനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്നു പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ചയാണു പെൺകുട്ടിയെ കാണാതായത്. തിങ്കളാഴ്ചയാണു പെൺകുട്ടിയെ തൃശൂരിലെ പാലപ്പെട്ടി വളവിൽനിന്നു കണ്ടെത്തിയത്.  പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ (28), രണ്ടാം ഭർത്താവ് വിനോദ് (29) എന്നിവരാണു പെൺകുട്ടിയെ കൊണ്ടുപോയത്. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.  തുടർന്നു നടത്തിയ…

Read More

നായയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നാം നിലയിൽനിന്നു വലിച്ചെറിഞ്ഞു, മദ്യപാനി പിടിയിൽ

ഗ്രേറ്റർ നോയിഡയിൽനിന്നുള്ള അറപ്പുളവാക്കുന്ന സംഭവമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മദ്യപാനിയായ യുവാവ് നായയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂന്നാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം അറപ്പുളവാക്കുന്നതും മൃഗസ്നേഹികൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തു. മഥുര സ്വദേശിയായ സോൺവീർ എന്ന 28കാരനാണ് പെൺനായയെ ലൈംഗികമായി പീഡിപ്പിച്ചത്. അയൽക്കാരൻ കൈയോടെ പിടികൂടി അലാറം ഉയർത്തിയതിനെത്തുടർന്ന് മദ്യപാനി നായയെ മൂന്നാംനിലയിൽനിന്നു താഴേക്കു വലിച്ചെറിയുകയായിരുന്നു. നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് പ്രതി….

Read More

സ്ത്രീകളെ കടന്നുപിടിച്ച കേസ്; പൊലീസുകാരന്‍ അറസ്റ്റില്‍

എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതാണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാര്‍ തടഞ്ഞുവച്ച പൊലീസുകാരെ രാമമംഗലം പൊലീസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്.  അരീക്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാര്‍ എത്തിയത്. ഇവര്‍ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍…

Read More