
രാജ്യദ്രോഹ പോസ്റ്റ് : അസം സ്വദേശിക്കെതിരെ കേസ്
രാജ്യദ്രോഹ പോസ്റ്റ് ഇട്ടെന്ന പരാതിയെ തുടർന്ന് പത്തനംതിട്ട ആറന്മുളയിൽ അസം സ്വദേശിയായ എദ്രിഷ് അലിക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മീൻകടയിലെ തൊഴിലാളിയായി ജോലി ചെയ്തിരുന്ന എദ്രിഷ് അലിക്കെതിരെയാണ് കേസെടുത്തത്. ബിജെപി പ്രവർത്തകർയാണ് പരാതി നൽകിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ രാജ്യദ്രോഹ പോസ്റ്റിട്ടെന്നാണ് എദ്രിഷ് അലിക്കെതിരായ ആരോപണം.