
സെക്രട്ടറിയേറ്റ് സമരത്തിന്റെ 22-ാം ദിനം; പ്രക്ഷോഭം കടുപ്പിച്ച് ആശാ വർക്കർമാർ
പ്രക്ഷോഭം കടുപ്പിച്ച് ആശാ വർക്കർമാർ. സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരത്തിന്റെ 22-ാം ദിവസം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് തുടങ്ങി. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാ വർക്കർമാരുടെ പ്രക്ഷോഭം. സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവട്ടുകൊട്ടയിൽ ആകുമെന്ന് ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെകെ രമ പറഞ്ഞു. ഇവിടെ ഒരു…