മഹാവികാസ് അഖാഡി സഖ്യം: തുറന്ന ചർച്ചകൾക്ക് തയാറെന്ന് അസദുദ്ദീൻ ഉവൈസി

മഹാവികാസ് അഖാഡിയുമായി സഖ്യമുണ്ടാക്കാൻ തുറന്ന ചർച്ചകൾക്ക് തയാറെന്ന് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച. സഖ്യം രുപീകരിക്കുന്നതിനായി മഹാവികാസ് അഖാഡിയുമായി ചർച്ച തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ സംസ്ഥാന പ്രസിഡന്റ് മഹാവികാസ് അഖാഡിക്ക് കത്തയച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം സഖ്യത്തിലെ പാർട്ടികൾ ചേർന്നാണ് എടുക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പാർട്ടി തയാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം

എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം. വസതിക്ക് നേരെ കരി ഓയില്‍ ഒഴിച്ചു. വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിച്ചു. പാര്‍ലമെന്‍റില്‍ പലസ്തീന് ജയ് വിളിച്ചായിരുന്നു അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.  ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി.

Read More

‘ നരേന്ദ്ര മോദിയും ബിജെപിയും മുസ്ലിങ്ങൾക്കെതിരെ നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു ‘ ; അതിരൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബിജെപി നേതാവിന്റെ മുഴുവൻ രാഷ്ട്രീയ യാത്രയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണെന്ന് ഉവൈസി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ നരേന്ദ്രമോദി പ്രതികരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി വൈസി എത്തിയത്. മോദി എണ്ണമറ്റ നുണകളും മുസ്ലിംകൾക്കെതിരെ കടുത്ത വിദ്വേഷവും പ്രചരിപ്പിച്ചുവെന്ന് ഒവൈസി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഒവൈസിയുടെ വിമർശനം. മോദിയുടെ വിശദീകരണം തെറ്റാണെന്ന് പറഞ്ഞ ഒവൈസി മോദിയുടെ പ്രസംഗങ്ങൾ കേട്ട് ബിജെപിക്ക്…

Read More

‘വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽനിന്ന് മത്സരിക്കൂ’; രാഹുലിനെ വെല്ലുവിളിച്ച് ഉവൈസി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹൈദരാബാദിൽനിന്ന് മത്സരിക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തുഹാദുൽ മുസ്ലിമിൻ (എഐഎംഐഎം) നേതാവ് അസദുദ്ദിൻ ഉവൈസി. കോൺഗ്രസ് ഭരണ കാലത്താണ് അയോധ്യയിലെ ബാബറി മസ്ജിദ് ഉൾപ്പെടെ തകർക്കപ്പെട്ടതെന്നും പൊതുവേദിയിലെ പ്രസംഗത്തിനിടെ ഉവൈസി പറഞ്ഞു. ബിജെപി, ബിആർഎസ്, എഐഎംഐഎം എന്നീ പാർട്ടികളെ ഒരുമിച്ചാണ് തെലങ്കാനയിൽ കോൺഗ്രസ് നേരിടുന്നതെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഉവൈസിയുടെ വെല്ലുവിളി. ‘തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽനിന്ന് മത്സരിക്കാൻ നിങ്ങളുടെ നേതാവിനെ (രാഹുൽ ഗാന്ധി) വെല്ലുവിളിക്കുകയാണ്. വലിയ വാചക…

Read More