അച്ഛനും സഹോദരിയുമുറങ്ങുന്ന മണ്ണിൽ ഇനി അരുണിന് അന്ത്യവിശ്രമം

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനിത് മൂന്നാമത്തെ ദുരന്തമാണ്. അടച്ചുറപ്പുള്ള വീട് എന്ന ആഗ്രഹം ബാക്കിയാണ് അരുണിന്റെ യാത്ര. 7 വർഷം മുമ്പ് അച്ഛനും 5 വർഷം മുമ്പ് സഹോദരിയും വിടവാങ്ങിയ വീട്ടിലേക്കാണ് ചേതനയറ്റ് അരുൺ ബാബുവും എത്തിയത്. പിതാവ് ബാബുവിന്റെ മരണത്തോടെ അരുണിന്റെ തണലിലായിരുന്നു കുടുംബം. അച്ഛന്റെ വിടവ് അറിയിക്കാതെ അമ്മയെയും സഹോദരിയെയും പൊന്നുപോലെയാണ് അരുൺ നോക്കിയിരുന്നത്. എന്നാൽ നഴ്‌സിംഗ് പഠനത്തിനിടെ അഞ്ച് വർഷം മുമ്പ് അരുണിന്റെ സഹോദരി അർച്ചന…

Read More

ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവം; ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ ചോദ്യം ചെയ്യുന്നു

പരുമലയിൽ ആശുപത്രിയിൽ എത്തി യുവതിയെ എയർ എമ്പാളിസത്തിലൂടെ കൊല ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അക്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് ചോദ്യം ചെയ്യുന്നു.പ്രതി അനുഷയുമായുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ അടക്കം അരുണിൽ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ചോദ്യം ചെയ്യലിനായി അരുൺ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുമ്പ് ഒരു തവണ അരുണിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കേസിൽ നിർണയാകമാകുന്നത് ഡിജിറ്റൽ തെളിവുകളാണ്. എന്നാൽ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല….

Read More

ആതിര കേസ്: അരുണെത്തിയത് മാസ്ക് വെച്ച്, കൈയ്യിൽ മദ്യക്കുപ്പി; നിർണായകമായത് ഐഡി കാർഡ്

കോട്ടയം കടുത്തുരുത്തി സ്വദേശിയായ ആതിര സൈബർ ആക്രമണത്തിന് പിന്നാലെ ജീവനൊടുക്കിയ കേസിലെ പ്രതി അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ആതിര മരിച്ചതിന് പിറ്റേ ദിവസം മെയ് രണ്ടിനാണ് ‘രാകേഷ് കുമാർ പെരിന്തൽമണ്ണ’ എന്ന പേരിൽ അരുൺ കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുക്കാനെത്തിയതെന്ന് ഹോട്ടൽ ജീവനക്കാരൻ വിശദീകരിച്ചു. മാസ്ക് വെച്ചാണ് അരുൺ എത്തിയിരുന്നത്. മുഴുവൻ സമയവും തനിച്ചായിരുന്നു. മുറിയിൽ നിന്നും പുറത്തിറങ്ങുന്ന പതിവും അരുണിന് ഉണ്ടായിരുന്നില്ല. വന്ന ദിവസം കൈയ്യിൽ മദ്യക്കുപ്പിയുണ്ടായിരുന്നു. മദ്യപാനവും ഫോണിൽ…

Read More

സൂര്യ ഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ

നെടുമങ്ങാട് സൂര്യ ഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറ് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2021 ഓഗസ്റ്റ് 30നാണ് സുര്യ ഗായത്രിയെ അരുൺ (29) കുത്തിക്കൊന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. അമ്മ വത്സലയ്ക്കും അച്ഛൻ ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി….

Read More