യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനിയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്‍റെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാനിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബഹാദുർഗഡ് സ്വദേശിയും ഹിമാനി നർവാളിന്‍റെ സുഹൃത്തുമായിരുന്ന യുവാവാണ് അറസ്റ്റിലായതെന്ന് പ്രാഥമിക വിവരം. ഇയാളുടെ മറ്റ് വിശദാംശങ്ങളോ എന്തിനാണ് കൊലപ്പെടുത്തിയതെന്നോ പൊലീസ് പുറത്തുവിട്ടിട്ടില്ല. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. റോഹ്തക് – ദില്ലി ഹൈവേയിലെ…

Read More

വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം; പോസ്റ്റ്മോർട്ടം ഇന്ന്: പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക…

Read More

 മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്‌ക്ക് വധഭീഷണി; 2 പേർ അറസ്റ്റിൽ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കാർ സ്ഫോടനത്തിൽ തകർക്കുമെന്ന് ഇ–മെയിലിൽ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ 2 പേരെ വിദർഭയിലെ ബുൽഡാനയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ മങ്കേഷ് വയാൽ (35), മൊബൈൽ കട ഉടമയായ അഭയ് ഷിൻഗനെ (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായ പിന്നാലെ, തന്റെ കടയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മങ്കേഷിന്റെ ഫോണിൽനിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നാണ് സൂചന. ജെജെ മാർഗ്, ഗോരേഗാവ്…

Read More

വിദ്വേഷ പരാമർശം; പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ല

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യില്ല. തിടുക്കപ്പെട്ട് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. അങ്ങനെ അറസ്റ്റുണ്ടായാൽ അത് പി സി ജോർജിന് രാഷ്രീയ നേട്ടമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. സർക്കാർ നിർദേശം ലഭിച്ചാൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയേക്കും. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പി സി ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും…

Read More

14 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന; 2 ബോട്ടുകളും പിടിച്ചെടുത്തു

14 തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. ശ്രീലങ്കൻ സമുദ്രാതിർത്തി അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ശ്രീലങ്കയുടെ വടക്കൻ മന്നാർ തീരത്ത് മത്സ്യബന്ധനത്തിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് രണ്ട് മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശ്രീലങ്കൻ നാവികസേന തമിഴ്‌ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോൺഗ്രസ്, സിപിഎം,ടിഎംസി എംപിമാരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. വിഷയം ലോക്‌സഭയിലും…

Read More

വ്യാജ ആധാർ കാർഡുകളുമായി കേരളത്തിൽ അനധികൃതമായി ജോലി; 27 ബംഗ്ലാദേശികൾ അറസ്റ്റിൽ

എറണാകുളത്ത് അനധികൃതമായി ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികൾ പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആലുവ റൂറൽ പൊലീസും ആന്റി ടെററിസ്റ്റ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുപത്തിയേഴ് പേരെയും അറസ്റ്റ് ചെയ്തത്. വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ചാണ് ഇവർ കേരളത്തിലെത്തിയത്. ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു എല്ലാവരും ഉണ്ടായിരുന്നത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ആധാർ കാർഡ് റാക്കറ്റാണ് ഇവരെ സഹായിച്ചതെന്നാണ് വിവരം. ആദ്യമായിട്ടാണ്…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തൽ;  അമേരിക്കയിൽ 500ലേറെ അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ: നൂറുകണക്കിന് പേരെ സൈനിക വിമാനങ്ങളിൽ നാടുകടത്തി

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ്  അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങി. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസമായപ്പോഴേക്കും  538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. “തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാൾ ഉൾപ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് എതിരായ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തവരും അറസ്റ്റിലായവരിലുണ്ട്. നൂറുകണക്കിന് അനധികൃത കുടിയേറ്റ കുറ്റവാളികളെ…

Read More

നിറത്തിന്റെ പേരിൽ തുടർച്ചയായി അവഹേളനം; നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറത്ത് നവവധു ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് മലപ്പുറം മൊറയൂർ സ്വദേശി അബ്‌ദുൾ വാഹിദ് അറസ്റ്റിൽ. വിദേശത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ, മാനസിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. 2024 മേയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ്…

Read More

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവർ അരുൾദാസ് അറസ്റ്റിൽ

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് (34) ആണ് അറസ്റ്റിൽ ആയത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിന് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ 60 വയസുള്ള ദാസിനി മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. നിസാര പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം…

Read More

പത്തനംതിട്ട പീഡനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി: കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പൊലീസ്

പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേരാണ് അറസ്റ്റിലായത്. വൈകിട്ടോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ചിലർ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗം…

Read More