ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി

നിയമ സഭകൾ പാസാക്കുന്ന ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. കേന്ദ്ര സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുകയെന്നും അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. എന്നാൽ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമോ, നിയമ നിർമാണമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ സൂചനയൊന്നും നൽകിയില്ല. ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിയമമന്ത്രി…

Read More

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജിജുവിനെ നീക്കി; പകരം അർജുൻ റാം മേഘ്‌വാൾ

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജ്ജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാൾ പകരം മന്ത്രിയാകും. രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍.   കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. ജഡ്ജ് നിയമനവുമായി ബന്ധപ്പെട്ട് പല തരത്തിലുളള വിവാദങ്ങള്‍ കിരണ്‍ റിജിജുവിന്റെ ഭരണകാലത്ത് ഉയര്‍ന്നിരുന്നു.

Read More