അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ഡൽഹി നിയമസഭയിൽ അവതരിപ്പിക്കും

അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ഡൽഹി നിയമസഭയിൽ അവതരിപ്പിക്കും. അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ സമയത്തെ മദ്യനയ അഴിമതി ഉൾപ്പെടെയുള്ള അഴിമതികളുടെ വിവരങ്ങൾ അടങ്ങിയ 14 സിഎജി റിപ്പോർട്ടുകളാണ് സഭയിൽ വയ്ക്കുക. സി എ ജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽ പുറത്തുവിടുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ നിയമസഭയിൽ ലെഫ്റ്റനന്റ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമാണ് സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കുക. എന്നാൽ സിഎജി റിപ്പോർട്ടുകൾ ആം ആദ്മി സർക്കാരിന്റെ സമയത്ത് തന്നെ…

Read More

‘പരാജയം സമ്മതിക്കുന്നു; ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’: തോൽവിക്ക് പിന്നാലെ പ്രതികരണവുമായി കെജ്രിവാൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ.  തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും. ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. പാ‍ര്‍ട്ടിയിലെ മുൻനിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുൾപ്പെടെ പരാജയപ്പെട്ടപ്പോൾ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്. അതേസമയം, ഡൽഹികാരത്തിലേക്ക് ബിജെപിയെത്തുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ അഴിമതിയില്‍…

Read More

കേജ്‌രിവാളിന് ജാമ്യം അനുവദിച്ചു; അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്ന് കോടതി

മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ?, സ്ഥിര ജാമ്യം അനുവദിക്കണോ?, കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ?, ജസ്റ്റിസ് സൂര്യകാന്ത് ആണ് ആദ്യ വിധി പറഞ്ഞത്. അനന്തകാലം തടവിലിടുന്നത് ശരിയല്ല. വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും ഉത്തരവിൽ വിലയിരുത്തി. ജൂൺ 26നാണ് സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകാൻ…

Read More

‘ഭരണത്തിന്റെ മറവിൽ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകൾ’; അരവിന്ദ് കെജ്രിവാളിനെതിരായ ആരോപണങ്ങൾ ശക്തമാക്കി ഇഡി

കെജ്‌രിവാളിനെതിരെ ശക്തമായ ആരോപണങ്ങളുമായി ഇഡി. ഭരണത്തിന്റെ മറവിൽ കെജ്‌രിവാൾ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകളാണെന്ന് ഇഡി പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ സംശയിച്ചിരുന്നില്ല. കെജ്‌രിവാളിനെ പ്രതിചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇഡി സുപ്രിം കോടതിയിൽ പറഞ്ഞു. ശരത് ഡി നൽകിയ മൊഴികൾ വിശ്വാസമാണ് എന്ന നിഗമനത്തിലെത്തിയത് ജുഡീഷ്യൽ ഓഫീസർ. മൊഴികളിൽ ഒരു വൈരുദ്ധ്യവും ഇല്ല. വൈരുദ്ധ്യം ഉണ്ടെന്നത് കെജ്‌രിവാളിന്റെ അസംബന്ധ പ്രചരണമാണ്. ലഭ്യമായ മൊഴി അനുസരിച്ച് ഈ അഴിമതി കെജരിവാളിന്റെ താല്പര്യമോ സാന്നിധ്യമോ ചിന്തയോ ഇല്ലെങ്കിൽ നടക്കുകയില്ലായിരുന്നു എന്ന്…

Read More

ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു; അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യമെന്ന് കെ.സുധാകരൻ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡൻറ് കെസുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഇത്തരത്തിലുള്ള പ്രതികാര രാഷ്ട്രീയത്തിലേക്ക് മോദിയെ നയിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വാധീനിച്ച് ജനാധിപത്യ അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഭരണത്തിൻറെ തണലിൽ മോദിയും ബിജെപി സർക്കാരും നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കും അഴിമതിക്കും നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ പ്രതികാരവേട്ടക്ക് ഇറങ്ങിയത് ബിജെപിയെ സുഖിപ്പിക്കാനാണ്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെ രാഷ്ട്രീയവത്കരിക്കുന്നതിൻറെ ദുരന്തഫലങ്ങളാണ് രാജ്യത്ത്…

Read More

ഡൽഹി മദ്യനയക്കേസ്; വിടാതെ ഇ.ഡി, അരവിന്ദ് കേജ്‌രിവാളിന് വീണ്ടും  സമൻസ്; മാർച്ച് 21ന് മുൻപ് ഹാജരാകണം

ഡൽഹി മദ്യനയക്കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഒൻപതാമത്തെ സമൻസ് അയച്ചു. മാർച്ച് 21ന് മുൻപ് ഹാജാരാകാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായ ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് അടുത്ത സമൻസ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി 8 തവണ നോട്ടിസ് നൽകിയെങ്കിലും കേ‌ജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതിനെതിരെയുള്ള ഹർജിയിൽ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് സമൻസ്…

Read More