
ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് ഓയിൽ വില വർധിപ്പിച്ച് അരാംകോ
കഴിഞ്ഞ മാസങ്ങളിൽ ഏഷ്യൻ രാജ്യങ്ങൾക്ക് അരാംകോ നൽകിയിരുന്ന വിലയിളവ് പിൻവലിക്കുകയും നേരിയ വർധനവ് വരുത്തുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അറബ് ലൈറ്റ് ക്രൂഡിന്റെ ബെഞ്ച്മാർക്ക് വില 0.20 ഡോളർ ആണ് ഉയർത്തിയത്. ഒമാൻ, ദുബൈ ക്രൂഡ് ഓയിലുകളുടെ വിലയേക്കാൾ ബാരലിന് 1.40 ഡോളർ അധികമാണ് ഇത്. വിതരണക്കാർ വർധിക്കുകയും വിപണിയിൽ ശക്തമായ മത്സരം നേരിടുകയും ചെയ്യുന്നതിനാൽ ആഗോള എണ്ണ വിപണികളിൽ നിരന്തരമായ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യമായിരുന്നിട്ട് കൂടി സൗദി വില വർധനവ് പ്രഖ്യാപിക്കുകയായിരുന്നു. തുടർച്ചയായ…