
അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം
അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം.മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ 32ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ ഇന്നു തുടക്കം. 166 രാജ്യങ്ങളിൽനിന്നുള്ള 2,800ലേറെ പ്രദർശകരും 55,000 ട്രാവൽ പ്രഫഷനലുകളും പങ്കെടുക്കുന്ന എടിഎം ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്. ആഗോള ടൂറിസം ഭൂപടത്തിൽ എടിഎമ്മിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിനു അടിവരയിടുന്ന പ്രദർശനത്തിൽ 67% രാജ്യാന്തര കമ്പനികളും 33% മധ്യപൂർവദേശത്തുനിന്നുള്ള കമ്പനികളുമാണ് പങ്കെടുക്കുന്നത്. ‘ആഗോള യാത്ര: മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ നാളത്തെ ടൂറിസം വികസിപ്പിക്കുക’ എന്ന പ്രമേയത്തിലാണ്…