‘പുലര്‍ച്ചെ 3.33-ന് റെക്കോഡിങ്, ഞാന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്’; റഹ്‌മാനെതിരേ ഗായകന്‍

സംഗീതസംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍ റഹ്‌മാനെതിരേ വിമര്‍ശനവുമായി ഗായകന്‍ അഭിജിത് ഭട്ടാചാര്യ. റഹ്‌മാനെ കാണാനായി ഹോട്ടലിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. റഹ്‌മാന് സാധാരണ പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്ന രീതിയില്ലെന്ന് അഭിജിത് ഭട്ടാചാര്യ പറഞ്ഞു. താന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണെന്നും ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് തികാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ തുറന്നുപറഞ്ഞത്. ഇരുവരും ഒരു ഗാനത്തില്‍ മാത്രമാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. എ.ആര്‍…

Read More

എവിടെ നിന്ന് വരുന്നു ഈ മാന്ത്രികത?; ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ച റഹ്‌മാൻ, കുറിപ്പ്

ഇന്ത്യൻ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ചും എഴുതുകയാണ് ഡിബിൻ റോസ് ജേക്കബ് ചരിത്രാന്വേഷികൾ എന്ന ഫേസ്ബുക്ക് പേജിൽ. ‘റഹ്‌മാൻ വിമർശകരെ പേടിച്ചില്ല, വിഗ്രഹങ്ങൾ വീണുടഞ്ഞു. മൃദുവായി സംസാരിച്ച ആ യുവാവ് ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ചു. 1997-ൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ ‘വന്ദേമാതരം’ പുനരാഖ്യാനം ചെയ്തു നശിപ്പിച്ചുവെന്ന് ആരോപണമുണ്ടായി. പഴി കേൾക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള ധീരമായ പരീക്ഷണം. ഇതുവരെ കേൾക്കാത്ത ഈണവും തീക്ഷ്ണതയും ആ ഗാനത്തിനു നൽകി. യഥാർത്ഥ ദേശസ്നേഹി ആത്മാവിന്റെ ആഴത്തിൽ നിന്നും അമ്മയെ…

Read More