അഞ്ചുവര്‍ഷം പ്രകടമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ; പുതുക്കിയ വഖഫ്ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

സംയുക്ത പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.പുതുക്കിയ വഖഫ് ബിൽ മാർച്ച് രണ്ടാം വാരം അവതരിപ്പിക്കും. ജെപിസി നല്കിയ ചില ശുപാർശകൾ കൂടി അംഗീകരിച്ചാണ് ബില്ല് പുതുക്കിയത്. കളക്ടർമാർക്ക് പകരം തർക്ക പരിഹാര ചുമതല മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നല്കും ഈ മാസം ഫെബ്രുവരി 19 ന് നടന്ന യോഗത്തിലാണ് ബില്ലിലെ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. ഭേദഗതി ചെയ്ത ബിൽ മാർച്ച് 10 ന് സഭ…

Read More

‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’: റിപ്പോർട്ടിന് അംഗീകാരം നൽകി കേന്ദ്രം; ബില്‍ ശൈത്യകാല സമ്മേളനത്തില്‍

‌ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്…

Read More

തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനത്തിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം; ഓർഡിനൻസ് ഇറക്കും 

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വാർഡ് വിഭജനത്തിനായി കമ്മിഷൻ രൂപീകരിക്കും. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂടും. ഫലത്തിൽ 1200 വാർഡുകൾ അധികം വരും. 2011ലെ സെൻസസ് അനുസരിച്ചുള്ള പുനർനിർണയമാണിത്. അതേസമയം, ജനസംഖ്യാസ്ഥാനത്തിലുള്ള വാർഡ് വിഭജനം അനിവാര്യമാണെങ്കിലും സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കരട് തയാറായി നിയമനിർമാണത്തിലേക്ക് പോകുമ്പോഴും ചർച്ചയുണ്ടായില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നിർണായക തീരുമാനത്തിന് മുൻപ് പ്രതിപക്ഷവുമായി എന്തുകൊണ്ട് ചർച്ച…

Read More

ലോകായുക്ത ബില്ലിനുള്ള അംഗീകാരം  ഗവർണർക്കേറ്റ തിരിച്ചടി; എംവി ഗോവിന്ദൻ

ലോകായുക്ത ബില്ലിനുള്ള അംഗീകാരം ഗവർണർക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർക്ക് നിർദേശങ്ങൾ നൽകിപോരുന്ന ബിജെപിക്കും പ്രതിപക്ഷത്തിനുമേറ്റ തിരിച്ചടിയാണിത്. സർക്കാർ വ്യക്തമായ ധാരണയോടെയാണ് ലോകായുക്ത വിഷയം കൈകാര്യം ചെയ്തതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.  കേന്ദ്രഗവൺമെന്റ് കൊണ്ടു വന്നതിന് തുല്യമായ നിയമ ഭേദഗതിയാണ് കേരള സർക്കാരും കൊണ്ടുവന്നത്. കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമാവാതിരിക്കാൻ വേണ്ടിയാണ് പ്രസിഡന്റിന് ഗവർണർ ബില്ല് അയച്ചത്. ബില്ല് പ്രസിഡന്റ് അംഗീകരിച്ചതോടെ ഗവർണർക്ക് തന്നെ തിരിച്ചടിയായി. ജനങ്ങൾക്ക് ഇത് വ്യക്തമായി മനസിലായിട്ടുണ്ടെന്നും എംവി…

Read More

മോദി ലോക ജനപ്രിയൻ; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴാമത്

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സർവേ റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള കൺസൽറ്റിങ് സ്ഥാപനമായ ‘മോണിങ് കൺസൽറ്റ്’ നടത്തിയ സർവേയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോക നേതാക്കളെ പിന്തള്ളി മോദി മുന്നിലെത്തിയത്.  ജനുവരി 26 മുതൽ 31 വരെയായിരുന്നു സർവേ. മെക്സിക്കൻ പ്രസി‍ഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രാദോർ, സ്വിസ് പ്രസിഡന്റ് അലൻ ബെർസെ എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബൈഡൻ ഏഴാമതാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പന്ത്രണ്ടാമത്.

Read More