ഫ്ലാഷ്‌സ് ആപ്പ്; ഇന്‍സ്റ്റഗ്രാമിന് ഭീഷണി ഉയർത്തി പുതിയ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് വരുന്നു

മെറ്റയുടെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമിന് ഭീഷണിയാവാന്‍ പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ. ‘ഫ്ലാഷ്‌സ്’ എന്നാണ് ബ്ലൂസ്‌കൈയുടെ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന്‍റെ പേര്. ആപ്പ് സ്റ്റോറില്‍ 24 മണിക്കൂറിനകം 30,000 ഡൗണ്‍ലോഡുകള്‍ ഈ സ്വതന്ത്ര ആപ്പിന് ലഭിച്ചു. ഫ്ലാഷ്‌സിന്‍റെ ആന്‍ഡ്രോയ്ഡ് ആപ്പ് എപ്പോള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ഇന്‍സ്റ്റഗ്രാമിനോട് ഏറെ സാമ്യതകളുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈ പുറത്തിറക്കിയ ഫ്ലാഷ്‌സ്. അമേരിക്കയില്‍ ഇലോണ്‍ മസ്‌കിന്‍റെ എക്‌സില്‍ (പഴയ ട്വിറ്റര്‍) നിന്ന് അനവധി ഉപഭോക്താക്കളെ സ്വന്തമാക്കിയ സ്വതന്ത്ര മൈക്രോ…

Read More

‘സ്വറെയിൽ’; ഇനി എല്ലാ റെയിൽവേസേവനങ്ങളും ഒറ്റ ആപ്പിൽ

എല്ലാ ട്രെയിൻ സേവനങ്ങളും ഒരു കുടക്കീഴിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ സൂപ്പർ ആപ്പ് ‘സ്വറെയിൽ’ അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്. നിലവിൽ വ്യത്യസ്‌ത ആപ്പുകൾ വഴിയായിരുന്നു റെയിൽവേ സേവനങ്ങൾ ലഭിച്ചിരുന്നത്. റെയിൽവേ സൂപ്പർ ആപ്പ് ട്രെയിൻ യാത്രയ്‌ക്കായി റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം, പാഴ്‌സൽ ബുക്കിംഗ്, ട്രെയിൻ, പിഎൻആർ അന്വേഷണങ്ങൾ, റെയിൽ…

Read More

ഷാർജ പൊലീസ് കൂടുതൽ സ്മാർട്ടാകുന്നു ; സ്വകാര്യ വാഹനങ്ങളുടെ പരിശോധനയ്ക്ക് ആപ്

ഷാർജ എമിറേറ്റിലെ വാഹന രജിസ്ട്രേഷൻ പുതുക്കാൻ ഇനി എളുപ്പ മാർഗം. വാഹന പരിശോധന പൂർത്തിയാക്കാൻ ആപ് സംവിധാനമൊരുക്കി​ രജിസ്​ട്രേഷൻ അധികൃതർ​. ഷാർജ പൊലീസ്, റാഫിദ്​ വെഹിക്ൾ സൊലൂഷൻസുമായി സഹകരിച്ചാണ് ‘റാഫിദ്​’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഷാർജ ലൈസൻസുള്ള സ്വകാര്യ വാഹനങ്ങൾക്കാണ്​ സംവിധാനം ഉപകാരപ്പെടുക. കേടുപാടുകളില്ലെന്ന്​ തെളിയിക്കാൻ ചിത്രങ്ങൾ അപ്​ലോഡ്​ ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്​. എട്ട് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും അവസാന സാങ്കേതിക പരിശോധനക്ക്​ ശേഷം 18 മാസത്തിൽ കൂടുതൽ പിന്നിട്ടിട്ടില്ലാത്തതുമായ വാഹനങ്ങൾക്കാണ്​ സൗകര്യം ഉപയോഗിക്കാനാവുക. ഉപയോക്താക്കൾക്ക്…

Read More

അയ്യന്‍ ആപ്പ്; അഞ്ച് ഭാഷകളില്‍ ഭക്തര്‍ക്ക് വഴികാട്ടിയാകും

ശബരിമലയിലേക്ക് എത്തുന്ന ഭക്തര്‍ക്ക് എല്ലാ മുന്നറിയിപ്പുകളും നല്‍കാന്‍ അയ്യപ്പന്‍ ആപ്പ്. കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും വനംവകുപ്പിന്റെ അയ്യന്‍ആപ്പ് പ്രയോജനപ്പെടുത്താം എന്നാണ് അറിയിപ്പില്‍ പറയുന്നത്. ശബരിമലയില്‍ എല്ലാ സേവനങ്ങളും ഈ ആപ്പ് വഴി മനസ്സിലാക്കാന്‍ സാധിക്കും. ദര്‍ശനത്തിനായി മല കയറുന്ന ഭക്തര്‍ സഞ്ചരിക്കുന്ന പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം-ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവനകേന്ദ്രങ്ങള്‍, മെഡിക്കല്‍…

Read More

ആപ്പ് മുഖേന റേഷൻ മസ്റ്ററിംഗ്; ചെയ്യേണ്ടത് അറിയാം

റേഷൻ മസ്റ്ററിംഗ് (e-KYC updation)മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ്പ് സജ്ജമായി. ഈ ആപ്പ് മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്‍റര്‍ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ…

Read More

റെയിൽവേയുടെ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനം

റെയിൽവേ സേവനങ്ങളെല്ലാം ഇനി എല്ലാം ഒറ്റ ആപ്പിൽ ലഭ്യമാകും. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ‘സൂപ്പര്‍ ആപ്’ ഈ വർഷം അവസാനത്തോടെ ഉപഭോക്താക്കളുടെ കൈവശമെത്തുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഐ.ആർ.ടി.സിയുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ് തയ്യാറാക്കുന്നത്. നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്. ഐ.ആർ.ടി.സി റെയില്‍ കണക്റ്റ് എന്ന ആപ്പിലൂടെയാണ് ഉപയോക്താക്കള്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും…

Read More

ഓൺലൈൻ തട്ടിപ്പിനെ പ്രതിരോധിക്കാൻ സൈബര്‍ പൊലീസിന്റെ ‘സൈബര്‍ വാള്‍’ ആപ്പ്

വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും പെട്ട് പണം നഷ്ടമാകുന്നത് തടയാൻ കേരള സൈബര്‍ പോലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോണ്‍നമ്പരുകളും വെബ്സൈറ്റുകളും വ്യാജമാണോയെന്ന് ഉപയോക്താക്കള്‍ക്കുതന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമാണ് സംസ്ഥാന പോലീസിന്റെ സംസ്ഥാന പോലീസിന്റെ സൈബര്‍ ഡിവിഷന്‍ തയ്യാറാക്കുന്നത്. ഫോണ്‍നമ്പരുകള്‍, സാമൂഹികമാധ്യമ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയില്‍ അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കാനാകും. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷന്‍ സജ്ജമാക്കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ളൊരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്….

Read More

‘പോല്‍ ആപ്പില്‍’ വിവരമറിയിച്ചോളൂം: ലോക്കഡ് ഹൗസ് ഇന്‍ഫോര്‍മേഷന്‍ സൗകര്യം ഉപയോഗിക്കാം

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി തുടങ്ങിയതോടെ വെക്കേഷന്‍ മൂടിലായിരിക്കും എല്ലാവരും. എന്നാല്‍ വെക്കേഷന്‍ ആസ്വദിക്കാന്‍ പോകുന്നതിന് മുന്‍പ് പോല്‍ ആപ്പിലെ ഈ സേവനത്തെ കുറിച്ച് ഒന്ന് അറിഞ്ഞോളൂ. ഓണാവധി ആരംഭിച്ചതോടെ എല്ലാവരും വിനോദയാത്രകള്‍ പോകുന്നതിന്റെ തിരക്ക് കണക്കിലെടുത്താണ് പൊലീസ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്കായി വീട് പൂട്ടിയിട്ട് പോകുന്ന സമയത്ത് ആണ് ഏറ്റവും കൂടുതല്‍ കള്ളന്മാരും മോഷണങ്ങള്‍ക്ക് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഓണാവധിക്ക് വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാന്‍ സൗകര്യമൊരുക്കുകയാണ് കേരള പോലീസ്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍…

Read More

ഉപഭോക്താക്കൾക്കായി നിരവധി പുതുമകളും സൗകര്യങ്ങളും ഏർപ്പെടുത്തി കെഎസ്ഇബി

നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കെ എസ് ഇ ബി. നവീകരിച്ച എട്ട് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. IOS/ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ‌്ത് ഉപയോഗിക്കാം. പുതുമകൾ ഇവയൊക്കെയാണ്.   ബില്ലുകൾ ഒരുമിച്ചടയ്ക്കാം രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബിൽ, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ രേഖകൾ പരിശോധിക്കാനും അവസരമുണ്ട്.   ക്വിക്ക് പേ,…

Read More

ഗൂഗിളിന്റെ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഡിജിറ്റൽ വാലറ്റ് ആപ്പായ ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. 2022 ൽ യുഎസിൽ ആദ്യമായി അവതരിപ്പിച്ച ഗൂഗിൾ വാലറ്റ് രണ്ട് വർഷത്തിനുശേഷമാണ് ഗൂഗിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിറ്റൽ പെയ്മെന്റ്കൾ അടക്കം ചെയ്യാനാണ് യുഎസിൽ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയിൽ ഗൂഗിൾ വാലറ്റ് ഡിജിറ്റൽ പെയ്മെന്റുകൾ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകൾ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഡിജിറ്റൽ പേഴ്സ് ആണ്…

Read More