
വധഭീഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചെന്ന് സന്ദീപ് വാര്യര്‍
തനിക്കെതിര വധഭീഷണി ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മദ്യലഹരിയിൽ സംഭവിച്ചു പോയതാണ് എന്നാണ് അയാൾ പറയുന്നതെന്നും ഇനി ആവർത്തിക്കില്ലെന്നും തെറ്റ് പറ്റിപ്പോയെന്നും ദുബൈയിൽ ഇൻകാസ് പ്രവർത്തകരെ കണ്ട് അയാൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വ്യക്തിപരമായി തനിക്ക് അയാളെ അറിയില്ല. അയാളോട് വ്യക്തിപരമായി യാതൊരു ശത്രുതയും തനിക്കില്ല. വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് അയാളെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്നും താന്‍ രാഹുൽ ഗാന്ധിയുടെ സ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നതെന്നും സന്ദീപ്…